എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്ക് സഹായം നല്‍കണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദേശം. ജെബി മേത്തര്‍ എംപിയുടെ ആവശ്യത്തിന്മേല് നടപടി സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറിക്കാണ് നിര്‍ദേശം നൽകിയിരിക്കുന്നത്.
മേയ് 30ന് കാസര്‍ഗോട്ട് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ മകള്‍ രേഷ്മയെ കൊലപ്പെടുത്തിയ ശേഷം അമ്മ വിമലകുമാരി ആത്മഹത്യ ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ജെബി മേത്തര്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്.