പന്നികളെ ബാധിക്കുന്ന ആഫ്രിക്കൻ സ്വൈൻ ഫീവർ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തിൽ മുൻകരുതലുമായി സംസ്ഥാനം. പന്നികളെ കേരളത്തിലേക്ക് കൊണ്ടു വരുന്നതിനും പുറത്തേക്ക ു കൊണ്ടുപോകുന്നതിനും താത്കാലിക വിലക്ക് ഏർപ്പെടുത്തി. ഒരു മാസത്തേക്കാണ് നിയന്ത്രണം.
പന്നികൾ, പന്നി മാംസം, പന്നി മാംസ ഉത്പന്നങ്ങൾ, പന്നികളുടെ കാഷ്ഠം എന്നിവ റോഡ്/റെയിൽ/വ്യോമ/കടൽ മാർഗം കൊണ്ടുപോകുന്നതും കൊണ്ടു വരുന്നതും ഒനിരോധിച്ചു കൊണ്ടാണ് സർക്കാർ ഉത്തരവിറക്കിയിരിക്കുന്നത്.
പന്നികളെ ബാധിക്കുന്ന മാരകവും അതിസാംക്രമികവുമായ വൈറസ് രോഗമാണ് ആഫ്രിക്കൻ സ്വൈൻ ഫീവർ.