ഇരിട്ടി: സംസ്ഥാന സർക്കാർ അട്ടിമറിച്ച ആണാമത്തിൽ നിർമ്മാണം പുനരാരംഭിക്കുക, ആദിവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക, പാവപ്പെട്ട ആദിവാസി കുടുംബങ്ങൾക്ക് വാസയോഗ്യമായ വീട് നിർമ്മിച്ച് നൽകുക , ഭാവന നിർമ്മാണത്തിലെ അഴിമതിയും കെടുകാര്യസ്ഥതയും അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് കീഴ്പ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറളം ഫാം ടി ആർ ഡി എം ഓഫീസിലേക്ക് മാർച്ചും ധർണ്ണയും മാർച്ചും നടത്തി. മാർച്ച് ഓഫീസിന് മുന്നിൽ ഇരിട്ടി ഡി വൈ എസ് പി സജേഷ് വാഴാളപ്പിലിന്റെ നേതൃത്വത്തിൽ എത്തിയ പോലീസ് സംഘം തടഞ്ഞു. തുടർന്ന് നടന്ന ധർണ്ണ ഡി സി സി കണ്ണൂർ ജില്ലാ പ്രസിഡന്റ് അഡ്വ. മാർട്ടിൻജോർജ്ജ് ഉദ്‌ഘാടനം ചെയ്തു.
ആറളം ഫാമിൽ ആന മതിൽ നിർമ്മിക്കാൻ കഴിയാത്തത് സർക്കാരിന്റെ അനാസ്ഥ കൊണ്ടാണെന്ന് മാർട്ടിൻ ജോർജ്ജ് പറഞ്ഞു. മരണങ്ങൾ തുടർക്കഥയായിട്ടും ശാശ്വത പരിഹാരം കാണാൻ കഴിയാത്തത് അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് കീഴ്പള്ളി മണ്ഡലം പ്രസിഡന്റ് ജിമ്മി അന്ത്യനാട്ട് അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് ഇരിട്ടി ബ്ലോക്ക് പ്രസിഡന്റ് തോമസ് വര്‍ഗീസ്, കെ. വേലായുധന്‍, വി. ശോഭ, ഷിജി നടുപറമ്പില്‍, വി. ടി. ചാക്കോ, വി. ടി. തോമസ്, കെ. എന്‍. സോമന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
previous post