24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കുഴി അടയ്ക്കേണ്ടത്‌ കേന്ദ്രം ; ഉത്തരവും കരാറും തെളിവ്‌
Kerala

കുഴി അടയ്ക്കേണ്ടത്‌ കേന്ദ്രം ; ഉത്തരവും കരാറും തെളിവ്‌

ദേശീയപാതകളിലെ കുഴി അടയ്ക്കാനും അറ്റകുറ്റപ്പണി നടത്താനുമുള്ള ഉത്തരവാദിത്വം ദേശീയപാത അതോറിറ്റിക്ക്‌. ഇക്കാര്യം പലവട്ടം കേന്ദ്രസർക്കാർതന്നെ വ്യക്തമാക്കിയിട്ടുണ്ട്‌. കേരളത്തിലെ പ്രധാന ദേശീയപാതകളെല്ലാം അതോറിറ്റി ഏറ്റെടുത്തതാണ്‌. കഴിഞ്ഞ വർഷവും ഇതേ പ്രശ്നം ഉയർന്നുവന്നപ്പോൾ കേന്ദ്ര ഉപരിതല ഗതാഗമന്ത്രി നിധിൻ ഗഡ്‌കരിയും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. കേരളത്തിലെ 1781.5 കി.മീ. ദേശീയപാതയിൽ 1233.5 കി.മീ. റോഡും പരിപാലിക്കുന്നത് ദേശീയപാത അതോറിറ്റിയാണ്. എന്നാൽ, കുഴിയടയ്‌ക്കേണ്ടത്‌ സംസ്ഥാന സർക്കാരാണെന്ന്‌ തെറ്റിദ്ധരിപ്പിക്കാനാണ്‌ ചില കേന്ദ്രമന്ത്രിമാരുടെയും പ്രതിപക്ഷ–-സംഘപരിവാർ മാധ്യമങ്ങളുടെയും ശ്രമം. കേരളത്തിൽ പൂർത്തിയാകുന്ന ദേശീയപാതകളും കൂറ്റൻ ഫ്ലൈഓവറുകളും സന്ദർശിച്ച്‌ മേനിനടിക്കാൻ ശ്രമിക്കുന്ന കേന്ദ്രമന്ത്രിമാർക്കടക്കം ഉത്തരം മുട്ടിയതോടെയാണ്‌ തെറ്റായ പ്രചാരണം വ്യാപകമാക്കിയത്‌.
കേരളത്തിലെ പ്രധാന ദേശീയപാതകളായ 66ഉം 85ഉം പരിപാലനമുൾപ്പെടെ എല്ലാ അധികാരവും ദേശീയപാത അതോറിറ്റിക്ക്‌ കൈമാറിയിരുന്നു. 66ലെ ആറു വരിയാക്കുന്ന റോഡ്‌ കഴിച്ചുള്ള ബാക്കി ഏറ്റെടുത്തഭാഗംകൂടി കൈമാറണമെന്ന്‌ അതോറിറ്റി സംസ്ഥാനത്തോട്‌ ആവശ്യപ്പെട്ടിരിക്കുകയാണ്‌. കംഫർട്ട്‌ സ്‌റ്റേഷനുകളും വിശ്രമ കേന്ദ്രവും നിർമിക്കാനാണ്‌ ഇതെന്നും പറയുന്നു. പുതിയ അലൈൻമെന്റ്‌ വരുമ്പോൾ ഉപേക്ഷിക്കപ്പെടുന്ന പഴയ റോഡ്‌ മാത്രമാണ്‌ സംസ്ഥാനത്തിന്‌ കീഴിലാകുക.കുഴിയടയ്ക്കൽ ഉൾപ്പെടെയുള്ള അറ്റകുറ്റപ്പണികളും പരിപാലനവും മറ്റ്‌ അത്യാവശ്യഘട്ടങ്ങളിലെ ജോലികളുമടക്കം ചെയ്യണമെന്ന വ്യവസ്ഥകളോടെയാണ്‌ ദേശീയപാത അതോറിറ്റി നിർമാണ കമ്പനികളുമായി കരാർ വയ്ക്കുന്നത്‌. അറ്റകുറ്റപ്പണിയുടെ നിലവാരം സംബന്ധിച്ച പട്ടികയും തയ്യാറാക്കിയിട്ടുണ്ട്‌. എന്നാൽ, ഇത്‌ ഉറപ്പുവരുത്താൻ അതോറിറ്റി ശ്രദ്ധിക്കാറില്ല.

അറ്റകുറ്റപ്പണി നടത്താനുള്ള ചെലവിന്റെ 40 ശതമാനമേ കേന്ദ്ര ബജറ്റിൽ വകയിരുത്തുന്നുള്ളൂവെന്ന്‌ ദേശീയപാത അതോറിറ്റി പാർലമെന്ററി സമിതിയെ അറിയിച്ചത്‌ അടുത്തകാലത്താണ്‌. മുഴുവൻ തുകയും നൽകണമെന്ന്‌ സമിതി ശുപാർശ ചെയ്യുകയും ചെയ്തിരുന്നു.

Related posts

വ്യവസായ മുന്നേറ്റത്തിന്റെ രണ്ടുവർഷം

Aswathi Kottiyoor

പാഠ്യപദ്ധതി പരിഷ്‌കരണം: ജനകീയ ചര്‍ച്ചകളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (23 ഓഗസ്റ്റ്)

Aswathi Kottiyoor

വ​യോ​ജ​ന​ങ്ങ​ളെ മ​റ​ന്ന് സ​ർ​ക്കാ​ർ; സാ​മൂ​ഹി​ക ക്ഷേ​മ പെ​ൻ​ഷ​ൻ കൂ​ട്ടി​യി​ട്ടി​ല്ല; അ​ന​ർ​ഹ​രെ ഒ​ഴി​വാ​ക്കും

Aswathi Kottiyoor
WordPress Image Lightbox