24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • പാലിന് നാല് രൂപ അധിക ഇൻസന്റീവ് ആയി നൽകും,മന്ത്രി ജെ. ചിഞ്ചുറാണി
Kerala

പാലിന് നാല് രൂപ അധിക ഇൻസന്റീവ് ആയി നൽകും,മന്ത്രി ജെ. ചിഞ്ചുറാണി


തിരുവനന്തപുരം :സംസ്ഥാനത്തെ അംഗീകൃത ക്ഷീര സംഘങ്ങളിൽ രജിസ്റ്റർ ചെയ്ത ക്ഷീരകർഷകർക്ക് ലിറ്ററിന് നാല് രൂപ അധികനിരക്ക് ഇൻസന്റീവ് ആയി നൽകും. ഈ തുക,ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് മന്ത്രി പറഞ്ഞു .ധനാഭ്യർത്ഥന ചർച്ചയിലാണ് മൃഗസംരക്ഷണ, ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഇക്കാര്യം നിയമസഭയെ അറിയിച്ചത്.ക്ഷീരകർഷകർക്ക് താങ്ങാനാകാത്ത വിധം അനുദിനം കാലിത്തീറ്റ വില വർധിക്കുന്നതിനാൽ, കർഷകർക്ക് ആശ്വാസമേകാൻ വിലവർദ്ധനവ് പിടിച്ചു നിറുത്തുണം. ഈ തീരുമാനത്തിന്റെ ഭാഗമായി കാലിത്തീറ്റ വില കൂട്ടരുതെന്ന് കേരള ഫീഡ്സ്, മിൽമ എന്നിവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.കൂടുതൽ യുവജനങ്ങളെ ക്ഷീര മേഖലയിലേക്ക് ആകർഷിച്ചു കൊണ്ട് വരുന്നതിന്റെ ഭാഗമായി വ്യവസായ പാർക്ക് മാതൃകയിൽ “ഡയറി പാർക്ക്‌ “നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നു. സംസ്ഥാനത്തെ ആദ്യ ഡയറി പാർക്ക് ഇടുക്കി കോലാഹലമേട്ടിൽ KLDB (കേരള ലൈവ്സ്റ്റോക്ക് ഡെവലപ്പ്മെന്റ് ബോർഡ് )യുടെ കീഴിൽ പണി പൂർത്തിയായി വരുന്നതായും മന്ത്രി പറഞ്ഞു.ഡയറി പാർക്ക് ആശയം വരും നാളുകളിൽ കൂടുതൽ പ്രദേശങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കും.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മിനിമം അഞ്ച് ഏക്കർ ഭൂമി തന്നാൽ KLDB സഹായത്തോടെ അവിടങ്ങളിലും ഡയറി പാർക്കുകൾ നിർമ്മിക്കാൻ ഒരുക്കമാണെന്ന് മന്ത്രി അറിയിച്ചു.
കൂടാതെ ‘കിസാൻ ക്രെഡിറ്റ്‌ കാർഡ്’ വഴി കർഷകർക്ക് അതിവേഗം വായ്പ ലഭ്യമാക്കാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ യുമായി (SBI )ധാരണയായിട്ടുണ്ട്.ഈ ജൂൺ ഒന്ന് മുതൽ 10000ത്തോളം കർഷകരെ കണ്ടെത്തി വായ്പ നൽകാൻ നടപടി ആയിട്ടുണ്ട്. വരും നാളുകളിൽ കൂടുതൽ പേരിലേക്ക് ഈ ആനുകൂല്യം എത്തിച്ചേരും. ഫാം യന്ത്രവൽക്കരണം, ആധുനികവൽക്കരണം തുടങ്ങിയവയ്ക്കായി കർഷകർ എടുത്ത വായ്പയുടെ പലിശ പൂർണ്ണമായും അടയ്ക്കാൻ ധനസഹായം നൽകും.മുട്ട ഉത്പാദനം വർധിപ്പിക്കാൻ KEPCO(കേരള പൗൾട്രി കോർപറേഷൻ )നൂതന സംവിധാനങ്ങൾ ആവിഷ്‌ക്കരിച്ചിട്ടുണ്ട്.”കുഞ്ഞിക്കൈകളിൽ കോഴിക്കുഞ്ഞ് “പദ്ധതി പരിഷ്ക്കരിച്ചു, ആറാം ക്ലാസ്സ്‌ മുതൽ ഒൻപതാം ക്ലാസ്സ്‌ വരെയുള്ള മുഴുവൻ കുട്ടികൾക്കും ‘അഞ്ചു കോഴിയും തീറ്റയും ‘നൽകും.സംസ്ഥാനത്തെ 182 ബ്ലോക്ക് പഞ്ചായത്തുകളിലും വെറ്ററിനറി ആംബുലൻസ് ഉടൻ കൊണ്ട് വരുന്നതിന്റെ ഭാഗമായി 29 ആംബുലൻസുകൾ എത്തിക്കഴിഞ്ഞു.കൂടാതെ കന്നുകാലികളുടെ എമർജൻസി ഓപ്പറേഷൻ വരെ സാധ്യമാകുന്ന ടെലി വെറ്ററിനറി ആംബുലൻസ് നിലവിൽ എറണാകുളം, കണ്ണൂർ ജില്ലകളിൽ നടപ്പിലാക്കിയിട്ടുണ്ട് . ഇത് ഉടൻ തന്നെ ബാക്കി പന്ത്രണ്ട് ജില്ലകളിലും പ്രവർത്തികമാക്കാനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായും മന്ത്രി പറഞ്ഞു.’ക്ഷീരഗ്രാമം’ പദ്ധതി നിലവിൽ പത്തു പഞ്ചായത്തുകളിൽ നടപ്പിലാക്കിയിട്ടുണ്ട്.ഇരുപത് പഞ്ചായത്തുകളിലേക്ക് കൂടി വ്യാപിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. KEPCO, SC/ST ജനവിഭാഗത്തിനായി നൽകി വരുന്ന ‘100 കോഴിയും ഒരു കൂടും’പദ്ധതി വിപുലപ്പെടുത്തുമെന്നും മന്ത്രി ധനാഭ്യർത്ഥന ചർച്ചയിൽ പറഞ്ഞു.

Related posts

വിസാ തട്ടിപ്പ് പരാതികൾ ഇ-മെയിലിലും ഫോണിലും അറിയിക്കാം

Aswathi Kottiyoor

താ​ങ്ങു​വി​ല പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും സം​ഭ​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ല്ല

Aswathi Kottiyoor

വിദ്യാർഥികളിൽ ശാസ്ത്രബോധവും യുക്തി ചിന്തയും വളരണം: മന്ത്രി ഡോ.ആർ ബിന്ദു

Aswathi Kottiyoor
WordPress Image Lightbox