24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • ചെട്ടിയാംപറമ്പ് ഗവ. യു.പി സ്‌കൂളിനായി പുതുതായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ നടക്കും
Kerala

ചെട്ടിയാംപറമ്പ് ഗവ. യു.പി സ്‌കൂളിനായി പുതുതായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ നടക്കും

കേളകം ചെട്ടിയാംപറമ്പ്: സംസ്ഥാന സര്‍ക്കാറിന്റെ പ്ലാന്‍ഫണ്ടില്‍പെടുത്തി ഒരു കോടി രൂപ വകയിരുത്തി ചെട്ടിയാംപറമ്പ് ഗവ. യു.പി സ്‌കൂളിന് പുതുതായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനമാണ് നാളെ നടക്കുന്നത്.8 ക്ലാസ് മുറികളോട് കൂടിയാണ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ എം.എല്‍ എ അഡ്വ സണ്ണി ജോസഫ് അധ്യക്ഷത വഹിക്കും.

എം.പിമാരായ കെ സുധാകരന്‍,ഡോ വി ശിവദാസന്‍ എന്നിവര്‍ ചടങ്ങില്‍ മുഖ്യാതിഥികളായിരിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സുധാകരന്‍ കെട്ടിടം നിര്‍മ്മിച്ച കോണ്‍ട്രാക്ടറെ അനുമോദിക്കും. കേളകം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി ടി അനീഷ് എന്‍ഡോവ്മെന്റ് വിതരണവും, കണ്ണൂര്‍ ഡി.ഡി.ഇ വി.എ ശശീന്ദ്ര വ്യാസ് പൂര്‍വ്വ വിദ്യാര്‍ത്ഥികളെയും പൊതുവിദ്യാഭ്യാസ കോഡിനേറ്റര്‍ പി.വി പ്രദീപന്‍, ഇരിട്ടി എ.ഇ.ഒ ജി ശ്രീകുമാര്‍, ഇരിട്ടി ബി.പി.സി തുളസീധരന്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ മികവ് തെളിയിച്ച വിദ്യാര്‍ത്ഥികളെ ആദരിക്കും. ജില്ലാ പഞ്ചായത്ത് അംഗം ജൂബിലി ചാക്കോ, മറ്റ് ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങിൽ പങ്കെടുക്കും.

Related posts

സപ്ലൈകോ ക്രിസ്മസ്- പുതുവത്സര ഫെയർ ഇന്ന് (20 ഡിസംബർ) മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും

Aswathi Kottiyoor

‘സയൻസ് സിറ്റി ഒന്നാംഘട്ടം മധ്യവേനലവധിക്കു മുമ്പ് തുറന്നു കൊടുക്കും’: നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തി മന്ത്രി ഡോ. ബിന്ദു

Aswathi Kottiyoor

ചക്രവാതചുഴിയും ന്യൂനമർദ്ദ പാത്തിയും; സംസ്ഥാനത്ത് വിധിധ ജില്ലകളില്‍ ഇന്നും കനത്ത മഴ തുടരും

Aswathi Kottiyoor
WordPress Image Lightbox