സംസ്ഥാനത്തു സർക്കാർ ആശുപത്രികളിൽ കോവിഡ് പ്രതിരോധ വാക്സീൻ കരുതൽ (ബൂസ്റ്റർ) ഡോസ് ഇന്നു മുതൽ സൗജന്യമായി ലഭ്യമാകും. ആവശ്യത്തിനു വാക്സീൻ സ്റ്റോക്കുണ്ടെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
4.1 ലക്ഷം ഡോസ് കോവിഷീൽഡ് വാക്സീനും 1.5 ലക്ഷം ഡോസ് കോവാക്സീനുമാണ് ജില്ലകളിലും സെൻട്രൽ സ്റ്റോറിലുമായി കരുതലുള്ളത്. ഇതു തീരുന്ന മുറയ്ക്കു കേന്ദ്രത്തിൽനിന്നു വാക്സീൻ ലഭ്യമാക്കും.
നേരത്തേ വാക്സീൻ ലഭിച്ചിരുന്ന സർക്കാർ ആശുപത്രികളിലെല്ലാം കരുതൽ ഡോസ് ലഭിക്കും. ഓൺലൈനായി രജിസ്റ്റർ ചെയ്യാത്തവർക്കു സ്പോട് രജിസ്ട്രേഷനിലൂടെയും വാക്സീനെടുക്കാം