22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ആ​റ​ളം ഫാ​മി​ലെ കാ​ട്ടാ​ന​ശ​ല്യം: ശാ​ശ്വ​ത പ​രി​ഹാ​രം വേ​ണ​മെ​ന്ന് സി​പി​എം
Kerala

ആ​റ​ളം ഫാ​മി​ലെ കാ​ട്ടാ​ന​ശ​ല്യം: ശാ​ശ്വ​ത പ​രി​ഹാ​രം വേ​ണ​മെ​ന്ന് സി​പി​എം

ക​ണ്ണൂ​ർ: ആ​റ​ളം ഫാ​മി​ലെ കാ​ട്ടാ​ന​ശ​ല്യം ത​ട​യാ​ൻ ശാ​ശ്വ​ത​മാ​യ പ​രി​ഹാ​ര​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​ക്കും വ​നം മ​ന്ത്രി​ക്കും പ​ട്ടി​ക​വ​ർ​ഗ വ​കു​പ്പ് മ​ന്ത്രി​ക്കും സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി. ജ​യ​രാ​ജ​ൻ നി​വേ​ദ​നം ന​ൽ​കി. ആ​റ​ളം ഫാ​മി​ൽ വി​റ​കു​വെ​ട്ടാ​ൻ പോ​യ ദാ​മു എ​ന്ന ആ​ദി​വാ​സി​യെ ആ​ന ച​വി​ട്ടി​ക്കൊ​ന്ന​തി​ൽ ആ​ദി​വാ​സി​സ​മൂ​ഹ​വും ജ​ന​ങ്ങ​ളും അ​ങ്ങേ​യ​റ്റം ദുഃ​ഖ​ത്തി​ലാ​ണ്. ആ​ന മ​തി​ൽ പ​ണി​യു​ക എ​ന്ന​താ​ണ് ഏ​ക പ​രി​ഹാ​ര​മാ​ർ​ഗം. അ​തു​കൊ​ണ്ടു​ത​ന്നെ അ​ടി​യ​ന്തി​ര​മാ​യി അ​വ​ശേ​ഷി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ ആ​ന​മ​തി​ൽ പ​ണി​യ​ണം. മ​രി​ച്ച ദാ​മു​വി​ന്‍റെ കു​ടും​ബ​ത്തി​ന് ന​ഷ്ട​പ​രി​ഹാ​ര​വും ഒ​രാ​ൾ​ക്ക് ജോ​ലി​യും വ​നം വ​കു​പ്പ് ന​ൽ​ക​ണ​മെ​ന്നും എം.​വി. ജ​യ​രാ​ജ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

വഴിയോര വിശ്രമകേന്ദ്രം പദ്ധതി: ഭൂമിയുടെ ഉടമസ്ഥാവകാശം എക്കാലവും സർക്കാരിനുതന്നെയെന്ന് ഒ.കെ.ഐ.എച്ച്.എൽ

Aswathi Kottiyoor

മാവേലിക്കരയിൽ ആറു വയസ്സുള്ള മകളെ അച്ഛൻ വെട്ടിക്കൊന്നു

Aswathi Kottiyoor

വോട്ടിങ് മെഷീനും ട്രാഫിക്‌ സിഗ്നലും ഇനി കുട്ടികൾ നിർമിക്കും

Aswathi Kottiyoor
WordPress Image Lightbox