24.4 C
Iritty, IN
October 4, 2024
  • Home
  • Kerala
  • സൗന്ദര്യ വത്കരണത്തിന് ഒരുകോടി അനുവദിച്ചു
Kerala

സൗന്ദര്യ വത്കരണത്തിന് ഒരുകോടി അനുവദിച്ചു

സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി മമ്പറത്ത് ഓപ്പൺ സ്റ്റേജ് നിർമിക്കും. കണ്ണൂർ-കൂത്തുപറമ്പ് റോഡിൽ ടൗണിൽ അരിക് ഇടിഞ്ഞ് വീതികുറഞ്ഞ ഭാഗം കല്ലുകെട്ടി ഉയർത്തിയാണ് സ്റ്റേജ് നിർമിക്കുക. നിലവിൽ മമ്പറം-കൂത്തുപറമ്പ് റോഡിന്റെ ഇരുവശങ്ങളിലുള്ള രണ്ട് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും ആധുനികരീതിയിൽ സൗന്ദര്യവത്‌കരിക്കും. പുതുക്കിപ്പണിതാലും കാത്തിരിപ്പുകേന്ദ്രങ്ങൾക്ക് നിലവിലുള്ള പേരുതന്നെയാണ് നൽകുക. ഓവുചാലുകൾ നവീകരിച്ച് ഇന്റർലോക്ക് ചെയ്ത നടപ്പാത, കൈവരികൾ, പുതിയ വിളക്കുകാലുകൾ എന്നിവയും രൂപകൽപന ചെയ്തിട്ടുണ്ട്. റവന്യൂ, പൊതുമരാമത്ത്, പഞ്ചായത്ത് അധികൃതർ ഉൾപ്പെടുന്ന സംഘം സ്ഥലം സന്ദർശിച്ചു. മുഖ്യമന്ത്രിയുടെ പ്രത്യേക നിധിയിൽനിന്നുള്ള ഒരുകോടി രൂപ വിനിയോഗിച്ചാണ് നവീകരണം.

Related posts

സംസ്ഥാനത്ത് ബുധനാഴ്ച സമ്പൂർണ ഡ്രൈ ഡേ

Aswathi Kottiyoor

മാ​ഹി തി​രു​നാ​ൾ ഇ​ന്നു​മു​ത​ൽ

Aswathi Kottiyoor

ഓണവിപണി : ലാഭം നെയ്‌ത്‌ കൈത്തറിമേഖല

Aswathi Kottiyoor
WordPress Image Lightbox