25.2 C
Iritty, IN
October 4, 2024
  • Home
  • Kerala
  • പ്ലസ്‌വൺ സ്പോർട്സ് ക്വാട്ട; 22വരെ ഓൺലൈനായി അപേക്ഷിക്കാം
Kerala

പ്ലസ്‌വൺ സ്പോർട്സ് ക്വാട്ട; 22വരെ ഓൺലൈനായി അപേക്ഷിക്കാം

പ്ലസ്‌വൺ സ്പോർട്സ് ക്വാട്ടയിലേക്ക്‌ 22 വരെ ഓൺലൈനായി അപേക്ഷിക്കാം. www. hscap. kerala. gov. inൽ ജനറൽ രജിസ്ട്രേഷനും കായികരംഗത്തെ നേട്ടങ്ങൾ ഉൾപ്പെടുത്തി സ്പോർട്സ് ക്വാട്ട രജിസ്ട്രേഷനും നടത്തണം.

രജിസ്റ്റർ ചെയ്യുമ്പോൾ ലഭിക്കുന്ന പ്രിന്റ്‌ ഔട്ടും, കായിക നേട്ടങ്ങളുടെ സർട്ടിഫിക്കറ്റും സ്കാൻ ചെയ്ത് സ്വന്തം ഇ മെയിൽ ഐഡിയിൽനിന്നും ജില്ലാ സ്പോർട്സ് കൗൺസിലിന്റെ plusonekannurdsc@gmail. com എന്ന മെയിലിലേക്ക് അയക്കണം.

സ്കോർ കാർഡ് വിദ്യാർഥികളുടെ ഇ മെയിലിലേയ്ക്ക് തിരികെ അയക്കും. തുടർന്ന് സ്കൂൾ ഓപ്ഷൻ നൽകാം.
ഓൺലൈൻ അപേക്ഷ സ്കൂളിൽ സമർപ്പിക്കേണ്ട അവസാന തീയതി 23.

01. 04. 2020മുതൽ 31. 03. 2022 വരെയുള്ള സർട്ടിഫിക്കറ്റുകൾ മാത്രമെ സ്പോർട്സ് ക്വാട്ട പ്രവേശനത്തിന്‌ പരിഗണിക്കൂ.
ജില്ലാ / സംസ്ഥാന കായിക അസോസിയോഷനുകൾ നൽകുന്ന സർട്ടിഫിക്കറ്റുകളിൽ സ്പോർട്സ് കൗൺസിൽ ഒബ്സർവറുടെ ഒപ്പ് നിർബന്ധം. ഫോൺ: – 04972700485

Related posts

കേരളത്തില്‍ ഇന്ന് 10,691 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

കെഎസ്‌ആര്‍ടിസി വോള്‍വോ , സ്‌കാനിയ ബസുകളില്‍ ചാര്‍ജ്‌ ഇളവ്‌………

Aswathi Kottiyoor

*പേരുമാറ്റത്തിനൊരുങ്ങി റെയിൽവേ സ്റ്റേഷനുകൾ ; ആദ്യ ഘട്ടത്തില്‍ 725 സ്‌റ്റേഷനുകള്‍*

Aswathi Kottiyoor
WordPress Image Lightbox