26.6 C
Iritty, IN
July 4, 2024
  • Home
  • Kerala
  • മരുന്ന് ലഭ്യത ഉറപ്പാക്കാൻ പ്രത്യേക സംവിധാനം: മന്ത്രി വീണാ ജോർജ്.*
Kerala

മരുന്ന് ലഭ്യത ഉറപ്പാക്കാൻ പ്രത്യേക സംവിധാനം: മന്ത്രി വീണാ ജോർജ്.*


തിരുവനന്തപുരം ∙ സർക്കാർ ആശുപത്രികളിലും മെഡിക്കൽ കോളജ് ആശുപത്രികളിലും മരുന്ന് വിതരണത്തിനും ലഭ്യത ഉറപ്പാക്കാനും പ്രത്യേക സംവിധാനം ഒരുക്കിയതായി മന്ത്രി വീണാ ജോർജ് നിയമസഭയിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ സബ്മിഷനു മറുപടി നൽകി.

സർക്കാർ മേഖലയിൽ മരുന്നു പ്രതിസന്ധി എന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. മരുന്ന് കൂടുതൽ സ്റ്റോക്ക് ഉള്ളിടത്തു നിന്ന് ആവശ്യമുള്ള ആശുപത്രികളിലേക്ക് എത്തിക്കും. മരുന്ന് ലഭ്യത ഉറപ്പാക്കാൻ പ്രത്യേക ക്രമീകരണം ഒരുക്കാൻ മെഡിക്കൽ സർവീസസ് കോർപറേഷനോട് നിർദേശിച്ചു. ആരോഗ്യ വകുപ്പ് ഡയറക്‌ടറേറ്റിലും, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടറേറ്റിലും ഏകോപനത്തിനും ഇടപെടലിനുമായി പ്രത്യേക നോഡൽ ഓഫിസർമാരെ നിയോഗിച്ചു. ജില്ലകളിൽ ഡപ്യൂട്ടി ഡിഎംഒമാർക്കും മെഡിക്കൽ കോളജുകളിൽ ആർഎംഒമാർക്കും ചുമതല നൽകി.

ആശുപത്രികൾ ആവശ്യപ്പെട്ടതിനെക്കാൾ ഉപയോഗമുണ്ടായ പാരസെറ്റമോൾ, സിറപ്പുകൾ തുടങ്ങിയവ മരുന്ന് സംഭരണ ശാലകളിൽ നിന്ന് രണ്ടു ദിവസത്തിനകം എത്തിക്കും. അടുത്ത വർഷം മുതൽ മരുന്നു സംഭരണവും വിതരണവും കാര്യക്ഷമമാക്കാൻ കലണ്ടർ തയാറാക്കും. മരുന്ന് പൂർണമായി തീർന്നിട്ട് ഓർഡർ നൽകുന്നതിനു പകരം നിശ്ചിത ശതമാനം മരുന്നുകൾ തീർന്നാലുടൻ അടുത്തത് ഓർഡർ ചെയ്യുന്ന സംവിധാനം നടപ്പാക്കും. നായ, പൂച്ച കടിയേൽക്കുന്നവരുടെ എണ്ണം വൻതോതിൽ ഉയരുന്നു. ആവശ്യമുള്ള ആശുപത്രികളിൽ കൂടുതൽ വാക്‌സീൻ എത്തിക്കും. നായശല്യം കൂടുന്ന സാഹചര്യത്തിൽ ആരോഗ്യ, തദ്ദേശ, മൃഗസംരക്ഷണ വകുപ്പുകൾ ആലോചിച്ച് നടപടികളെടുക്കും.

Related posts

‘എല്ലാ വിദ്യാർഥികൾക്കും സൗജന്യ ലാപ് ടോപ്പ്’ വിദ്യഭ്യാസവകുപ്പിന്റെ പേരിൽ തട്ടിപ്പ്, മുന്നറിയിപ്പുമായി മന്ത്രി വി.ശിവൻകുട്ടി

Aswathi Kottiyoor

ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ സ​ന്ന​ദ്ധ സേ​ന​ക​ളെ കൂ​ടു​ത​ൽ ശ​ക്ത​മാ​ക്ക​ണം: മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor

ഇന്ത്യയുടെ ബജറ്റ് ലോകം ഉറ്റുനോക്കുന്നു: പ്രധാനമന്ത്രി

Aswathi Kottiyoor
WordPress Image Lightbox