എംപി, എംഎൽഎ ഫണ്ടുകൾ ഉപയോഗിച്ചു സർക്കാർ സ്കൂളുകൾക്കു നൽകിയ ബസുകളുടെ ഇന്ധനച്ചെലവ്, ഡ്രൈവറുടെ ശന്പളം അടക്കമുള്ള ചെലവുകൾക്കുള്ള പണം സ്കൂൾ പിടിഎകൾ സമാഹരിക്കുന്ന നടപടി തുടരുമെന്നു മന്ത്രി എം.വി.ഗോവിന്ദൻ നിയമസഭയിൽ പറഞ്ഞു. ഈ ചെലവുകൾ തദ്ദേശസ്ഥാപനങ്ങൾ വഹിക്കരുതെന്ന് സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്.
വികസന, ക്ഷേമ പരിപാടികൾക്കു പുറമേ ദുരന്തനിവാരണം, ലൈഫ് മിഷൻ വായ്പ തിരിച്ചടവ്, ജൽജീവൻ മിഷന്റെ 15ശതമാനം വിഹിതം എന്നിങ്ങനെ നിരവധി പുതിയ ചുമതലകൾ തദ്ദേശ സ്ഥാപനങ്ങൾക്കുണ്ട്.
സ്കൂൾബസുകളുടെ ചുമതലകൂടി ഏൽപ്പിച്ചാൽ മറ്റു ചുമതലകളുടെ നിർവഹണം താളംതെറ്റുമെന്നും കെ.ആൻസലന്റെ സബ്മിഷനു മന്ത്രി മറുപടി നൽകി.