24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • രാ​ഷ്‌ട്രീ​യ കൊ​ല​പാ​ത​ക​ങ്ങ​ള്‍ മതിയാക്കൂ: ഹൈ​ക്കോ​ട​തി
Kerala

രാ​ഷ്‌ട്രീ​യ കൊ​ല​പാ​ത​ക​ങ്ങ​ള്‍ മതിയാക്കൂ: ഹൈ​ക്കോ​ട​തി

രാ​​​​ഷ്‌ട്രീ​​​​യ പ​​​​ക​​​​പോ​​​​ക്ക​​​​ലു​​​​ക​​​​ളും കൊ​​​​ല​​​​പാ​​​​ത​​​​ക​​​​ങ്ങ​​​​ളും സം​​​​സ്ഥാ​​​​ന​​​​ത്തി​​​​ന്‍റെ സാ​​​​മൂ​​​​ഹി​​​ക​​​​ഘ​​​​ട​​​​ന​​​​യെ ത​​​​ക​​​​ര്‍​ക്കു​​​​ന്ന​​​​താ​​​​ണെ​​​​ന്നും അ​​​​നു​​​​സ്മ​​​​ര​​​​ണ​​​​ങ്ങ​​​​ള്‍ പ​​​​ക ആ​​​​ളി​​​​ക്ക​​​​ത്തി​​​​ക്കു​​​​മെ​​​​ന്നും ഹൈ​​​​ക്കോ​​​​ട​​​​തി.

സി​​​​പി​​​​എം പ്ര​​​​വ​​​​ര്‍​ത്ത​​​​ക​​​​നാ​​​​യ തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം വ​​​​ഞ്ചി​​​​യൂ​​​​ര്‍ സ്വ​​​​ദേ​​​​ശി വി.​​​​വി.​ വി​​​​ഷ്ണു​​​​വി​​​​നെ വെ​​​​ട്ടി​​​​ക്കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യ കേ​​​​സി​​​​ല്‍ ആ​​​​ര്‍​എ​​​​സ്എ​​​​സ് പ്ര​​​​വ​​​​ര്‍​ത്ത​​​​ക​​​​രാ​​​​യ 13 പ്ര​​​​തി​​​​ക​​​​ളെയും വെ​​​​റു​​​​തേ​​​​ വി​​​​ട്ട ഉ​​​​ത്ത​​​​ര​​​​വി​​​​ലാ​​​​ണ് ഡി​​​​വി​​​​ഷ​​​​ന്‍ ബെ​​​​ഞ്ചി​​​​ന്‍റെ വി​​​​മ​​​​ര്‍​ശ​​​​നം.

രാ​​​​ഷ്‌ട്രീ​​​​യ വൈ​​​​രാ​​​​ഗ്യ​​​​ത്തെ​​​​ത്തു​​​​ട​​​​ര്‍​ന്നു​​​​ള്ള കൊ​​​​ല​​​​പാ​​​​ത​​​​ക​​​​ങ്ങ​​​​ളെ നി​​​​ശി​​​​ത​​​​മാ​​​​യി വി​​​​മ​​​​ര്‍​ശി​​​​ച്ച ഹൈ​​​ക്കോ​​​ട​​​തി, ര​​​​ക്ത​​​​ത്താ​​​​ല്‍ ര​​​​ചി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന വീ​​​​ര​​​​ക​​​​ഥ​​​​ക​​​​ളും രാ​​​​ഷ്‌ട്രീ​​​​യ​​​​പാ​​​​ര്‍​ട്ടി​​​​ക​​​​ള്‍ മ​​​രി​​​ച്ച​​​​വ​​​​ര്‍​ക്കു​​​​വേ​​​​ണ്ടി ഒ​​​​രു​​​​ക്കു​​​​ന്ന സ്മാ​​​​ര​​​​ക​​​​ങ്ങ​​​​ളും നി​​​​രാ​​​​ലം​​​​ബ​​​​രാ​​​​യ മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ള്‍​ക്കോ വി​​​​ധ​​​​വ​​​​ക​​​​ള്‍​ക്കോ അ​​​​നാ​​​​ഥ​​​​രാ​​​​കു​​​​ന്ന കു​​​​ട്ടി​​​​ക​​​​ള്‍​ക്കോ ആ​​​​ശ്വാ​​​​സ​​​​മാ​​​​കു​​​​ന്നി​​​​ല്ലെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

രാ​​​​ഷ്‌ട്രീ​​​​യ കൊ​​​​ല​​​​പാ​​​​ത​​​​ക​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ കു​​​​ടും​​​​ബ​​​​ങ്ങ​​​​ളു​​​​ടെ ആ​​​​ശ്ര​​​​യ​​​​മാ​​​​ണു ന​​​​ഷ്ട​​​​മാ​​​​കു​​​​ന്ന​​​​ത്. വാ​​​​ര്‍​ഷി​​​​ക അ​​​​നു​​​​സ്മ​​​​ര​​​​ണ​​​​ങ്ങ​​​​ള്‍ പ​​​​ക​​​​യു​​​​ടെ തീ​​​​ക്ക​​​​ന​​​​ല്‍ ആ​​​​ളി​​​​ക്ക​​​​ത്തി​​​​ക്കു​​​​ക​​​​യേ​​​​യു​​​​ള്ളൂ. ഉ​​​​റ്റ​​​​വ​​​​രെ ന​​​​ഷ്ട​​​​പ്പെ​​​​ട്ട​​​​വ​​​​രു​​​​ടെ ക​​​​ണ്ണീ​​​​രൊ​​​​പ്പാ​​​​നോ രാ​​​​ഷ്‌ട്രീ​​​​യ​​​​ക്കാ​​​​രു​​​​ടെ ക​​​​ണ്ണു തു​​​​റ​​​​പ്പി​​​​ക്കാ​​​​നോ ഇ​​​​തൊ​​​​ന്നും പ​​​​ര്യാ​​​​പ്ത​​​​മ​​​​ല്ലെ​​​ന്ന് ഹൈ​​​​ക്കോ​​​​ട​​​​തി വ്യ​​​​ക്ത​​​​മാ​​​​ക്കി.

വി​​​​ചാ​​​​ര​​​​ണ​​​​ക്കോ​​​​ട​​​​തി വി​​​​ധി​​​​ച്ച ത​​​​ട​​​​വു​​​​ശി​​​​ക്ഷ ചോ​​​​ദ്യം​​​ചെ​​​​യ്ത് പ്ര​​​​തി​​​​ക​​​​ള്‍ ന​​​​ല്‍​കി​​​​യ അ​​​​പ്പീ​​​​ല്‍ ജ​​​​സ്റ്റീ​​​​സ് കെ. ​​​​വി​​​​നോ​​​​ദ് ച​​​​ന്ദ്ര​​​​ന്‍, ജ​​​​സ്റ്റീ​​​​സ് സി. ​​​​ജ​​​​യ​​​​ച​​​​ന്ദ്ര​​​​ന്‍ എ​​​​ന്നി​​​​വ​​​​രു​​​​ള്‍​പ്പെ​​​​ട്ട ഡി​​​​വി​​​​ഷ​​​​ന്‍ ബെ​​​​ഞ്ചാ​​​​ണ് പ​​​​രി​​​​ഗ​​​​ണി​​​​ച്ച​​​​ത്. പ്ര​​​​തി​​​​ക​​​​ള്‍​ക്കെ​​​​തി​​​​രേ​​​​യു​​​​ള്ള കു​​​​റ്റ​​​​ങ്ങ​​​​ള്‍ തെ​​​​ളി​​​​യി​​​​ക്കാ​​​​ന്‍ പ്രോ​​​​സി​​​​ക്യൂ​​​​ഷ​​​​നു ക​​​​ഴി​​​​ഞ്ഞി​​​​ല്ലെ​​​​ന്നു വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യ ഹൈ​​​​ക്കോ​​​​ട​​​​തി കേ​​​​സി​​​​ലെ ദൃ​​​​ക്സാ​​​​ക്ഷി​​​​ക​​​​ള​​​​ട​​​​ക്ക​​​​മു​​​​ള്ള​​​​വ​​​​രു​​​​ടെ മൊ​​​​ഴി​​​​ക​​​​ള്‍ സം​​​​ശ​​​​യ​​​​ക​​​​ര​​​​മാ​​​​ണെ​​​​ന്നും വി​​​​ല​​​​യി​​​​രു​​​​ത്തി.

വ​​​​ഞ്ചി​​​​യൂ​​​​ര്‍ വ​​​​ലി​​​​യ​​​വി​​​​ളാ​​​​ക​​​​ത്ത് വി​​​​ശ്വ​​​​നാ​​​​ഥ​​​​ന്‍റെ​​​​യും ഇ​​​​ന്ദി​​​​ര​​​​യു​​​​ടെ​​​​യും മ​​​​ക​​​​നാ​​​​യ സി​​​​പി​​​​എം ക​​​​ള​​​​ക്ട​​​​റേ​​​​റ്റ് ബ്രാ​​​​ഞ്ച് അംഗം വി.​​​​വി. വി​​​​ഷ്ണു​​​​വി​​​​നെ രാ​​​​ഷ്‌ട്രീ​​​​യ വൈ​​​​രാ​​​​ഗ്യം മൂ​​​​ലം 2008 ഏ​​​​പ്രി​​​​ല്‍ ഒ​​​​ന്നി​​​​ന് പ്ര​​​​തി​​​​ക​​​​ള്‍ കൈ​​​​ത​​​​മു​​​​ക്ക് പാ​​​​സ്‌​​​​പോ​​​​ര്‍​ട്ട് ഓ​​​​ഫീ​​​​സി​​​​നു മു​​​​ന്നി​​​​ല്‍ ആ​​​​ക്ര​​​​മി​​​​ച്ചു കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യെ​​​​ന്നാ​​​​ണ് കേ​​​​സ്.

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം അ​​​​ഡി. സെ​​​​ഷ​​​​ന്‍​സ് കോ​​​​ട​​​​തി 2016 ഡി​​​​സം​​​​ബ​​​​ര്‍ 19 നാ​​​​ണ് പ്ര​​​​തി​​​​ക​​​​ള്‍​ക്ക് ശി​​​​ക്ഷ വി​​​​ധി​​​​ച്ച​​​​ത്. 16 പ്ര​​​​തി​​​​ക​​​​ളു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന കേ​​​​സി​​​​ല്‍ 11 പ്ര​​​​തി​​​​ക​​​​ള്‍​ക്ക് ഇ​​​​ര​​​​ട്ട ജീ​​​​വ​​​​പ​​​​ര്യ​​​​ന്തം ത​​​​ട​​​​വും 55,000 രൂ​​​​പ വീ​​​​തം പി​​​​ഴ​​​​യു​​​​മാ​​​​യി​​​​രു​​​​ന്നു ശി​​​​ക്ഷ.

പ​​​​തി​​​​നൊ​​​​ന്നാം പ്ര​​​​തി ഹ​​​​രി​​​​ലാ​​​​ലി​​​​ന് മൂ​​​​ന്നു വ​​​​ര്‍​ഷം ത​​​​ട​​​​വും 10,000 രൂ​​​​പ പി​​​​ഴ​​​​യും പ​​​​തി​​​​ന​​​​ഞ്ചാം പ്ര​​​​തി​​​​യാ​​​​യ ശി​​​​വ​​​​ലാ​​​​ലി​​​​ന് ജീ​​​​വ​​​​പ​​​​ര്യ​​​​ന്തം ത​​​​ട​​​​വും 25,000 രൂ​​​​പ പി​​​​ഴ​​​​യും വി​​​ധി​​​ച്ചി​​​​രു​​​​ന്നു. ഇ​​​വ​​​രെ​​​യാ​​​ണ് ഹൈക്കോട​​​തി വെ​​​റു​​​തെ വി​​​ട്ട​​​ത്.

Related posts

സംസ്ഥാനത്ത് ഇന്ന് 1970 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor

കോവിഡ്‌ കാലത്തും കേരളം ഒന്നാമത് ; നിതി ആയോ​ഗ് ആരോ​ഗ്യസൂചിക ; ഏറ്റവും പിന്നിൽ യുപിയും ബിഹാറും

Aswathi Kottiyoor

ജനകീയാസൂത്രണം : പദ്ധതികൾ 11 നകം സമർപ്പിക്കണം

Aswathi Kottiyoor
WordPress Image Lightbox