24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കരിന്തളം-വയനാട് 400 കെ. വി. വൈദ്യുതലൈൻ; സർവകക്ഷി യോഗം ചേർന്നു
Kerala

കരിന്തളം-വയനാട് 400 കെ. വി. വൈദ്യുതലൈൻ; സർവകക്ഷി യോഗം ചേർന്നു

കരിന്തളം-വയനാട് 400 കെ. വി. വൈദ്യുതലൈൻ കടന്നുപോകുന്ന പ്രദേശങ്ങളിലെ ഭൂഉടമകൾക്ക് വിപണിവിലയുടെ അടിസ്ഥാനത്തിൽ നഷ്ടപരിഹാരം വേണമെന്ന് കഴിഞ്ഞ ദിവസം ചേർന്ന സർവകക്ഷി യോഗം ആവശ്യപ്പെട്ടു.

വൈദ്യുതലൈൻ കടന്നുപോകുന്ന പേരാവൂർ നിയോജകമണ്ഡലം പരിധിയിലെ ജനപ്രതിനിധികളുടെയും കെ. എസ്. ഇ. ബി. ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നു. കെ. എസ്. ഇ. ബി. നിലവിൽ നൽകുന്ന നഷ്ടപരിഹാര പാക്കേജ് അംഗീകരിക്കാനാകില്ലെന്ന് യോഗം വ്യക്തമാക്കി. വിപണിവിലയുടെ അനുപാതത്തിൽ നഷ്ടപരിഹാരം ലഭ്യമാക്കിയില്ലെങ്കിൽ അനുകൂലമായ നിലപാട് സ്വീകരിക്കാൻ ബുദ്ധിമുട്ടാണെന്നും ജനങ്ങളും ജനപ്രതിനിധികളും കെ. എസ്. ഇ. ബി ഉദ്യോഗസ്ഥരെ അറിയിച്ചു.

സർവകക്ഷിസംഘം ബുധനാഴ്ച തിരുവനന്തപുരത്ത് വൈദ്യുതിമന്ത്രി കൃഷ്ണൻകുട്ടിയെ കണ്ട് ഇക്കാര്യം അറിയിക്കാനും തീരുമാനിച്ചു. യോഗത്തിൽ സണ്ണി ജോസഫ് എം. എൽ. എ. അധ്യക്ഷത വഹിച്ചു.

Related posts

കാ​ല​ഹ​ര​ണ​പ്പെ​ട്ട 218 നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്കാ​ൻ മ​ന്ത്രി​സ​ഭാ തീ​രു​മാ​നം

Aswathi Kottiyoor

എം ബി രാജേഷ് പുതിയ മന്ത്രി; എ എൻ ഷംസീർ സ്‌പീക്കർ

Aswathi Kottiyoor

ഓണത്തിന് സഞ്ചരിക്കുന്ന സ്പെഷ്യൽ മൊബൈൽ സ്റ്റോറുകളുമായി ഹോർട്ടികോർപ്പ്

Aswathi Kottiyoor
WordPress Image Lightbox