21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • സ​ന്യ​സ്ത​ർ​ക്കു​ള്ള റേ​ഷ​ൻ വി​ഹി​ത​വും വെ​ട്ടിക്കുറച്ചു
Kerala

സ​ന്യ​സ്ത​ർ​ക്കു​ള്ള റേ​ഷ​ൻ വി​ഹി​ത​വും വെ​ട്ടിക്കുറച്ചു

കോ​​​ൺ​​​വെ​​ന്‍റു​​​ക​​​ളി​​​ലും ആ​​​ശ്ര​​​മ​​​ങ്ങ​​​ളി​​​ലും താ​​​മ​​​സി​​​ക്കു​​​ന്ന സ​​​ന്യ​​​സ്ത​​​ർ​​​ക്കു​​​ള്ള റേ​​​ഷ​​​ൻ വി​​​ഹി​​​ത​​​വും സ​​​ർ​​​ക്കാ​​​ർ വെ​​​ട്ടി​​​ക്കു​​​റ​​​ച്ചു. ഇ​​​വ​​​ർ​​​ക്ക് പ്ര​​​തി​​​മാ​​​സം ര​​​ണ്ടു കി​​​ലോ അ​​​രി​​​ക്കൊ​​​പ്പം ന​​​ൽ​​​കി​​​യി​​​രു​​​ന്ന ആ​​​ട്ട ഇ​​​നി കി​​​ട്ടി​​​ല്ല.

ഇ​​​തു​​സം​​​ബ​​​ന്ധി​​​ച്ച സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വ് താ​​​ലൂ​​​ക്ക് സ​​​പ്ലൈ ഓ​​​ഫീ​​​സു​​​ക​​​ളി​​​ലെ​​​ത്തി. സം​​​സ്ഥാ​​​ന​​​ത്തെ അ​​​ഭ​​​യ, ബാ​​​ല​​ഭ​​​വ​​​നു​​​ക​​​ൾ​​​ക്ക് അ​​​നു​​​വ​​​ദി​​​ച്ചി​​​രു​​​ന്ന റേ​​​ഷ​​​ൻ വി​​​ഹി​​​തം വെ​​​ട്ടി​​​ക്കു​​​റ​​​ച്ച​​​തി​​​ലെ പ്ര​​​തി​​​ഷേ​​​ധം ശ​​​ക്ത​​​മാ​​​കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് സ​​​ന്യ​​​സ്ത​​​ർ​​​ക്കു​​​ള്ള റേ​​​ഷ​​​നും സ​​​ർ​​​ക്കാ​​​ർ വെ​​​ട്ടി​​​ക്കു​​​റ​​​ച്ച​​​ത്.

നോ​​​ൺ പ്ര​​​യോ​​​രി​​​റ്റി ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ഷ​​​ൻ (എ​​​ൻ​​​പി​​​ഐ) വി​​​ഭാ​​​ഗ​​​ത്തി​​​ലാ​​​ണ് സ​​​ന്യ​​​സ്ത​​​രെ​​​യും വൈ​​​ദി​​​ക​​​രെ​​​യും പൊ​​​തു​​​വി​​​ത​​​ര​​​ണ വ​​​കു​​​പ്പ് ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്. പ്ര​​​തി​​​മാ​​​സം 10.90 രൂ​​​പ നി​​​ര​​​ക്കി​​​ൽ ര​​​ണ്ടു കി​​​ലോ അ​​​രി​​​യും 17 രൂ​​​പ​​​യ്ക്ക് ഒ​​​രു കി​​​ലോ ആ​​​ട്ട​​​യു​​​മാ​​​ണ് ല​​​ഭി​​​ച്ചി​​​രു​​​ന്ന​​​ത്.

ഇ​​​തി​​​ലെ ആ​​​ട്ട ഇ​​​നി വി​​​ത​​​ര​​​ണം ചെ​​​യ്യേ​​​ണ്ട​​​തി​​​ല്ലെ​​​ന്ന നി​​​ർ​​​ദേ​​​ശ​​​മാ​​​ണ് സ​​​പ്ലൈ ഓ​​​ഫീ​​​സു​​​ക​​​ൾ​​​ക്ക് ന​​​ൽ​​​കി​​​യി​​​ട്ടു​​​ള്ള​​​ത്. പ​​​ഞ്ച​​​സാ​​​ര, മ​​​ണ്ണെ​​​ണ്ണ, ഉ​​​ത്സ​​​വ​​​സീ​​​സ​​​ണു​​​ക​​​ളി​​​ലെ ഭ​​​ക്ഷ്യ​​ക്കി​​​റ്റു​​​ക​​​ൾ എ​​​ന്നി​​​വ​​​യൊ​​​ന്നും ഇ​​​വ​​​ർ​​​ക്ക് ഇ​​​ന്നേ​​​വ​​​രെ കൊ​​​ടു​​​ത്തി​​​ട്ടി​​​ല്ല. എ​​​ൻ​​​പി​​​ഐ കാ​​​ർ​​​ഡി​​​ന് ആ​​​കെ കി​​​ട്ടു​​​ന്ന അ​​​രി​​​യും വൈ​​​കാ​​​തെ നി​​​ല​​​ച്ചേ​​​ക്കു​​​മെ​​​ന്നു സൂ​​​ച​​​ന​​​യു​​​ണ്ട്.

കേ​​​ന്ദ്ര​​​വി​​​ഹി​​​തം വെ​​​ട്ടി​​​ക്കു​​​റ​​​ച്ച​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് എ​​​ൻ​​​പി​​​ഐ കാ​​​ർ​​​ഡു​​​ട​​​മ​​​ക​​​ൾ​​​ക്കു​​​ള്ള റേ​​​ഷ​​​ൻ വി​​​ഹി​​​ത​​​ത്തി​​​ൽ കു​​​റ​​​വു വ​​​രു​​​ത്തി​​​യ​​​തെ​​​ന്നു പൊ​​​തു​​​വി​​​ത​​​ര​​​ണ വ​​​കു​​​പ്പ് അ​​​ധി​​​കൃ​​​ത​​​ർ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

കേ​​​ന്ദ്ര​​​വി​​​ഹി​​​തം കു​​​റ​​​യു​​​ന്ന ഘ​​​ട്ട​​​ങ്ങ​​​ളി​​​ൽ മ​​​റ്റു കാ​​​റ്റ​​​ഗ​​​റി​​​ക​​​ളി​​​ൽ മി​​​ച്ചം വ​​​രു​​​ന്ന​​​തും നീ​​​ക്കി​​​വ​​​യ്ക്കു​​​ന്ന​​​തു​​​മാ​​​യ റേ​​​ഷ​​​ൻ വി​​​ഹി​​​തം എ​​​ൻ​​​പി​​​ഐ വി​​​ഭാ​​​ഗ​​​ത്തി​​​ലു​​​ള്ള​​​വ​​​ർ​​​ക്കു വി​​​ത​​​ര​​​ണം ന​​​ട​​​ത്തി​​​യി​​​രു​​​ന്നു. ഇ​​​നി അ​​​തും വേ​​​ണ്ട​​​തി​​​ല്ലെ​​​ന്നാ​​​ണ് ഉ​​​ത്ത​​​ര​​​വ്. എ​​​ൻ​​​പി​​​ഐ വി​​​ഭാ​​​ഗ​​​ത്തി​​​നു പ്ര​​​ത്യേ​​​കം ആ​​​ട്ട അ​​​നു​​​വ​​​ദി​​​ക്കു​​മ്പോ​​​ൾ മാ​​​ത്രം റേ​​​ഷ​​​ൻ ക​​​ട​​​ക​​​ൾ വ​​​ഴി അ​​​തു ന​​​ൽ​​​കി​​​യാ​​​ൽ മ​​​തി​​​യെ​​​ന്നാ​​​ണു തീ​​​രു​​​മാ​​​നം.

പൊ​​​തു​​​വി​​​ത​​​ര​​​ണ വ​​​കു​​​പ്പ് കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്കു ന​​​ൽ​​​കു​​​ന്ന റേ​​​ഷ​​​ൻ കാ​​​ർ​​​ഡു​​​ക​​​ളു​​​ടെ നി​​​ർ​​​വ​​​ച​​​ന​​​ത്തി​​​ലും ഏ​​​തെ​​​ങ്കി​​​ലും മു​​​ൻ​​​ഗ​​​ണ​​​നാ പ​​​ട്ടി​​​ക​​​യി​​​ലും ഉ​​​ൾ​​​പ്പെ​​​ടാ​​​ത്ത​​​വ​​​ർ​​​ക്കാ​​​ണ് എ​​​ൻ​​​പി​​​ഐ റേ​​​ഷ​​​ൻ കാ​​​ർ​​​ഡ് അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​ത്. രൂ​​​പ​​​ത​​​ക​​​ളി​​​ലെ വൈ​​​ദി​​​ക​​​ർ​​​ക്കും ഈ ​​​കാ​​​ർ​​​ഡി​​​ന് അ​​​ർ​​​ഹ​​​ത​​​യു​​​ണ്ട്.

ക്ഷേ​​​മ​​​പെ​​​ൻ​​​ഷ​​​ൻ ഉ​​​ൾ​​​പ്പ​​​ടെ​​​യു​​​ള്ള സ​​​ർ​​​ക്കാ​​​രി​​​ന്‍റെ മ​​​റ്റ് ആ​​​നൂ​​​കൂ​​​ല്യ​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നെ​​​ല്ലാം സ​​​ന്യ​​​സ്ത​​​രെ നേ​​​രത്തേതന്നെ മാ​​​റ്റി​​​നി​​​ർ​​​ത്തി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്. കോ​​​ൺവെന്‍റു​​​ക​​​ൾ​​​ക്കും ആ​​​ശ്ര​​​മ​​​ങ്ങ​​​ൾ​​​ക്കും റേ​​​ഷ​​​ൻ വി​​​ഹി​​​ത​​​ത്തി​​​ന് അ​​​നു​​​വ​​​ദി​​​ച്ചി​​​രു​​​ന്ന പ്ര​​​ത്യേ​​​ക പെ​​​ർ​​​മി​​​റ്റ് 2016ൽ ​​​സ​​​ർ​​​ക്കാ​​​ർ നി​​​ർ​​​ത്ത​​​ലാ​​​ക്കി​​​യി​​​രു​​​ന്നു. സ​​​ന്യ​​​സ്ത​​​രു​​​ടെ​​​യു​​​ൾ​​​പ്പെടെ നി​​​ര​​​ന്ത​​​ര​​​മാ​​​യ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ് 2021 മാ​​​ർ​​​ച്ചി​​​ൽ ഇ​​​വ​​​ർ​​​ക്കു നോ​​​ൺ പ്ര​​​യോ​​​രി​​​റ്റി ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ഷ​​​ൻ വി​​​ഭാ​​​ഗ​​​ത്തി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി റേ​​​ഷ​​​ൻ കാ​​​ർ​​​ഡും റേ​​​ഷ​​​ൻ വി​​​ഹി​​​ത​​​വും അ​​​നു​​​വ​​​ദി​​​ച്ച​​​ത്.

Related posts

‘ബോധപൂർണ്ണിമ’: ആദ്യഘട്ടത്തിന് സമാപനമായി: ലഹരിക്കെതിരെ കലാലയങ്ങൾ ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണം: മന്ത്രി ഡോ. ബിന്ദു

Aswathi Kottiyoor

എടത്തൊട്ടി ഡിപോള്‍ കോളേജ് യൂണിയന്റെയും ഫൈന്‍ ആര്‍ട്‌സിന്റെയും ഉദ്ഘാടനം

Aswathi Kottiyoor

മൂന്നാം നൂറുദിന പരിപാടി ; ആർദ്രം മിഷനിൽ ജനകീയ ആരോഗ്യകേന്ദ്രങ്ങൾ ; പരിശോധന, രോഗനിർണയം തുടങ്ങി എല്ലാ സേവനങ്ങളും വൈകിട്ടുവരെ

Aswathi Kottiyoor
WordPress Image Lightbox