23.1 C
Iritty, IN
September 16, 2024
  • Home
  • Kerala
  • രജിസ്ട്രേഷൻ പോർട്ടലിലെ സോഫ്റ്റ്‌വെയർ തകരാർ ഉടൻ പരിഹരിക്കും
Kerala

രജിസ്ട്രേഷൻ പോർട്ടലിലെ സോഫ്റ്റ്‌വെയർ തകരാർ ഉടൻ പരിഹരിക്കും

രജിസ്ട്രേഷൻ പോർ്ട്ടലിലെ സോഫ്റ്റ്വെയറിന്റെ സാങ്കേതിക തടസമൂലമുണ്ടായ തകരാർ ഉടൻ പരിഹരിക്കുമെന്നും പൊതുജനങ്ങൾക്ക് അസൗകര്യമുണ്ടായതിൽ ഖേദിക്കുന്നതായും രജിസ്ട്രേഷൻ ഇൻസ്പെക്ടർ ജനറൽ അറിയിച്ചു.

രജിസ്ട്രേഷൻ സേവനങ്ങൾ തടസംകൂടാതെ ലഭ്യമാക്കുന്നതിനായി നിലവിലുള്ള സോഫ്റ്റ്വെയർ സംവിധാനം പുതിയ പതിപ്പിലേക്കു മാറ്റാൻ താരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ, സബ് രജിസ്ട്രാർ ഓഫിസുകളിൽനിന്നുള്ള സേവനങ്ങൾക്ക് പൊതുജനങ്ങൾ ഉപയോഗിക്കുന്ന സോഫ്റ്റ്വെയർ സംവിധാനം ഏറ്റവും പുതിയ പതിപ്പായ https://pearl.registration.kerala.gov.in എന്ന വിലാസത്തിലേക്ക് ജൂലൈ രണ്ടു മുതൽ മാറിയിരുന്നു. എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ വെബ്സൈറ്റ് വഴിയുള്ള സേവനം സുഗമമാകാതെ വന്നിട്ടുണ്ട്. തടസം പരിഹരിക്കുന്നതിന് ഡൽഹി നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററിലെ സാങ്കേതിക വിദഗ്ധരുടെ സേവനം തേടുകയും അടിയന്തര പരിഹാര നടപടികൾ പുരോഗമിക്കുകയുമാണെന്നും രജിസ്ട്രേഷൻ ഇൻസ്പെക്റ്റർ ജനറൽ അറിയിച്ചു.

Related posts

തളിപ്പറമ്പ് ആക്രമിക്കപ്പെട്ട ഇസ്ഹാഖിനെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി സന്ദർശിക്കുന്നു

Aswathi Kottiyoor

നവജാത ശിശുക്കള്‍ക്ക് ഇനി ജനന സര്‍ട്ടിഫിക്കറ്റിനൊപ്പം ആധാര്‍ കാര്‍ഡ്, എല്ലാ സംസ്ഥാനങ്ങളിലും സൗകര്യം ലഭ്യമാക്കാനൊരുങ്ങി കേന്ദ്രം

Aswathi Kottiyoor

കാലടിയിൽ ബൈക്കിൽ ടോറസ് ലോറിയിടിച്ച് ഗൃഹനാഥന് ദാരുണാന്ത്യം

Aswathi Kottiyoor
WordPress Image Lightbox