പ്ലസ് വണ്‍ പ്രവേശനത്തിന് ഏകജാലക പ്രവേശനം 2,87,133 സീറ്റുകളില്‍. 2077 സ്കൂളുകളിലായി സംസ്ഥാനത്ത് 4,18,242 സീറ്റുകളാണുള്ളത്, സര്‍ക്കാര്‍ മേഖലയില്‍ 1,74,110, എയഡഡ് മേഖലയില്‍ 1,89,590, അണ്‍എയ്ഡഡ്, ടെക്നിക്കല്‍, റസിഡന്‍ഷ്യല്‍ വിഭാഗങ്ങളിലായി 54,542 സീറ്റുകളുമാണ് ആകെയുള്ളത്.
സയന്‍സിന് 2,12,616, ഹ്യൂമാനിറ്റീസ് 82,658, കൊമേഴ്സ് 1,22,968 സീറ്റുകളാണുള്ളത്.
സര്‍ക്കാര്‍ സ്കൂളുകളിലെ 819 സ്കൂളുകളിലെ 2821 ബാച്ചുകളിലായി 1,74,110 സീറ്റുകളാണുള്ളത്. ഇതില്‍ സയന്‍സിന് 1280 ബാച്ചുകളിലായി 78,510 സീറ്റുകളും 676 ഹ്യൂമാനിറ്റീസ് ബാച്ചുകളിലായി 42,070 സീറ്റുകളും 865 കൊമേഴ്സ് ബാച്ചുകളിലായി 53,530 സീറ്റുകളുമുണ്ട്.
എയ്ഡഡ് മേഖലയില്‍ 846 സ്കൂളുകളുണ്ട്. ഇതില്‍ 1176 സയന്‍സ് ബാച്ചുകളിലായി 1,01,680 സീറ്റുകളും ഹ്യൂമാനിറ്റീസില്‍ 591 ബാച്ചുകളിലായി 34,110 സീറ്റുകളുമുണ്ട്. 935 കൊമേഴ്സ് ബാച്ചുകളിലായി 53,800 സീറ്റുകളാണുള്ളത്.
സര്‍ക്കാര്‍, എയ്ഡഡ് മേഖലയില്‍ സയന്‍സിന് 1,39,358 സയന്‍സ് സീറ്റുകളിലും 62,242 ഹ്യുമാനിറ്റീസ് സീറ്റുകളിലും 85,533 കൊമേഴ്സ് സീറ്റുകളിലും ഏകജാലക പ്രവേശനം നടക്കും. സ്പോര്‍ട്സ് ക്വോട്ടയില്‍ 7405 സീറ്റുകള്‍ ലഭ്യമാകും. ഇതില്‍ സയന്‍സിന് 3756, ഹ്യുമാനിറ്റീസ് 1508, കൊമേഴ്സ് 2141 സീറ്റുകളില്‍ പ്രവേശനം ഉണ്ടാകും. മാനേജ്മെന്റ്, കമ്യൂണിറ്റി, അണ്‍എയ്ഡഡ് സീറ്റുകളാണ് ബാക്കിയുള്ളത്.