23.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ബ​ഫ​ര്‍​സോ​ണ്‍: സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ക്കേ​ണ്ട​ത് ആ​ത്മാ​ര്‍​ഥ​മാ​യ സ​മീ​പ​ന​മെ​ന്ന് കെ​സി​ബി​സി
Kerala

ബ​ഫ​ര്‍​സോ​ണ്‍: സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ക്കേ​ണ്ട​ത് ആ​ത്മാ​ര്‍​ഥ​മാ​യ സ​മീ​പ​ന​മെ​ന്ന് കെ​സി​ബി​സി

ബ​​​ഫ​​​ര്‍​സോ​​​ണ്‍ സം​​​ബ​​​ന്ധി​​​ച്ച ജൂ​​​ണ്‍ മൂ​​​ന്നി​​​ലെ സു​​​പ്രീം കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ല്‍ സ​​​ര്‍​ക്കാ​​​ര്‍ സ്വീ​​​ക​​​രി​​​ക്കു​​​ന്ന നി​​​ല​​​പാ​​​ടു​​​ക​​​ള്‍ വ്യ​​​ക്ത​​​വും കൃ​​​ത്യ​​​വും ആ​​​യി​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് കെ​​​സി​​​ബി​​​സി.

വി​​​ഷ​​​യ​​​ത്തി​​​ല്‍ ഏ​​​റ്റ​​​വും ക്രി​​​യാ​​​ത്മ​​​ക​​​മാ​​​യ നി​​​ല​​​പാ​​​ടു​​​ക​​​ളും ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ളും അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി സ്വീ​​​ക​​​രി​​​ച്ച് പ്ര​​​തി​​​സ​​​ന്ധി​​​ക്ക് താ​​​മ​​​സം​​​വി​​​നാ പ​​​രി​​​ഹാ​​​രം ക​​​ണ്ടെ​​​ത്ത​​​ണ​​​മെ​​​ന്ന് കേ​​​ര​​​ള ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭാ​​​ നേ​​​തൃ​​​ത്വം കേ​​​ര​​​ള സ​​​ര്‍​ക്കാ​​​രി​​​നോ​​​ട് അ​​​ഭ്യ​​​ര്‍​ഥി​​​ച്ചു.

വി​​​ഷ​​​യ​​​ത്തി​​​ല്‍ സ​​​ര്‍​ക്കാ​​​ര്‍ സ​​​മീ​​​പ​​​ന​​​ത്തി​​​ലെ ആ​​​ത്മാ​​​ര്‍​ഥ​​​ത സം​​​ശ​​​യി​​​ക്ക​​​ത്ത​​​ക്ക​​​താ​​​ണെ​​​ന്ന വി​​​മ​​​ര്‍​ശ​​​ന​​​വും ഉ​​​ന്ന​​​യി​​​ച്ചി​​​ട്ടു​​​ണ്ട്.

സു​​​പ്രീം​​​കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​നെ​​​തി​​​രേ ജൂ​​​ലൈ ആ​​​റി​​​ന് നി​​​യ​​​മ​​​സ​​​ഭ അം​​​ഗീ​​​ക​​​രി​​​ച്ച പ്ര​​​മേ​​​യ​​​വു​​​മാ​​​യി സ​​​ര്‍​ക്കാ​​​ര്‍ മു​​​ന്നോ​​​ട്ടു​​​പോ​​​കു​​​ന്നു എ​​​ന്നു പ​​​റ​​​യു​​​മ്പോ​​​ഴും 2019ല്‍ ​​​ഇ​​​ക്കോ സെ​​​ന്‍​സി​​​റ്റീ​​​വ് സോ​​​ണ്‍ സം​​​ബ​​​ന്ധി​​​ച്ച മ​​​ന്ത്രി​​​സ​​​ഭാ തീ​​​രു​​​മാ​​​നം പി​​​ന്‍​വ​​​ലി​​​ക്കാ​​​ത്ത​​​തും പ്രാ​​​യോ​​​ഗി​​​ക ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ച്ച് യു​​​ദ്ധ​​​കാ​​​ലാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ മു​​​ന്നോ​​​ട്ടു​​​പോ​​​കാ​​​ന്‍ സ​​​ര്‍​ക്കാ​​​ര്‍ വൈ​​​മ​​​ന​​​സ്യം പു​​​ല​​​ര്‍​ത്തു​​​ന്ന​​​തും പ്ര​​​തി​​​ഷേ​​​ധാ​​​ത്മ​​​ക​​​മാ​​​ണ്.

സം​​​ര​​​ക്ഷി​​​ത വ​​​ന​​​മേ​​​ഖ​​​ല​​​ക​​​ള്‍​ക്കു ചു​​​റ്റും ഒ​​​രു കി​​​ലോ​​​മീ​​​റ്റ​​​ര്‍ വ​​​രെ എ​​​ക്കോ സെ​​​ന്‍​സി​​​റ്റീവ് സോ​​​ണ്‍ ആ​​​കാ​​​മെ​​​ന്നു തീ​​​രു​​​മാ​​​നി​​​ച്ച് കേ​​​ര​​​ള​​​ സ​​​ര്‍​ക്കാ​​​ര്‍ 2019 ഒ​​​ക്ടോ​​​ബ​​​റി​​​ല്‍ പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച ഉ​​​ത്ത​​​ര​​​വ് പി​​​ന്‍​വ​​​ലി​​​ക്കാ​​​ത്ത​​​പ​​​ക്ഷം സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ല്‍ ന​​​ല്‍​കാ​​​നി​​​രി​​​ക്കു​​​ന്ന പു​​​നഃ​​​പ​​​രി​​​ശോ​​​ധ​​​നാ ഹ​​​ര്‍​ജി​​​യും സി​​​ഇ​​​സി​​​യി​​​ല്‍ ന​​​ല്‍​കു​​​ന്ന അ​​​പ്പീ​​​ലു​​​മ​​​ട​​​ക്കം ത​​​ള്ളാ​​​നു​​​ള്ള സാ​​​ധ്യ​​​ത​​​യു​​​ണ്ട്.

ജൂ​​​ണി​​​ലെ സു​​​പ്രീം​​​കോ​​​ട​​​തി വി​​​ധി​​​യി​​​ല്‍ നി​​​ര്‍​ദേ​​​ശി​​​ച്ചി​​​രി​​​ക്കു​​​ന്ന പ്രകാ​​​രം നി​​​ല​​​വി​​​ലെ ബ​​​ഫ​​​ര്‍ സോ​​​ണ്‍ പ്ര​​​ഖ്യാ​​​പ​​​നം എ​​​ത്ര​​​ത്തോ​​​ളം പൗ​​​ര​​​ന്മാ​​​ര്‍​ക്ക് ദോ​​​ഷ​​​ക​​​ര​​​മാ​​​ണ് എ​​​ന്നു​​​ള്ള​​​തി​​​ന്‍റെ വി​​​ശ​​​ദ​​​മാ​​​യ റി​​​പ്പോ​​​ര്‍​ട്ട് ത​​​യാ​​​റാ​​​ക്കി അ​​​പ്പീ​​​ല്‍ ന​​​ല്‍​കാ​​​ന്‍ ആ​​​വ​​​ശ്യ​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ​​​ര്‍​ക്കാ​​​ര്‍ ഉ​​​ട​​​ന്‍ സ്വീ​​​ക​​​രി​​​ക്ക​​​ണം.

ഇ​​​പ്പോ​​​ഴു​​​ള്ള വ​​​നാ​​​തി​​​ര്‍​ത്തി​​​ക​​​ള്‍ ബ​​​ഫ​​​ര്‍​സോ​​​ണി​​​ന്‍റെ അ​​​തി​​​ര്‍​ത്തി​​​യാ​​​യി പു​​​ന​​​ര്‍​നി​​​ര്‍​ണ​​​യി​​​ച്ച് വ​​​ന്യ​​​ജീ​​​വി സ​​​ങ്കേ​​​ത​​​ങ്ങ​​​ളു​​​ടെ അ​​​തി​​​ര്‍​ത്തി ഒ​​​രു കി​​​ലോ​​​മീ​​​റ്റ​​​ര്‍ ഉ​​​ള്ളി​​​ലേ​​​ക്കു മാ​​​റ്റി​​​ സ്ഥാ​​​പി​​​ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ളും സ​​​ര്‍​ക്കാ​​​ര്‍ എ​​​ടു​​​ക്ക​​​ണ​​​മെ​​​ന്ന് കെ​​​സി​​​ബി​​​സി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

Related posts

തലശ്ശേരിയിൽ തീരപ്രദേശത്തിനു സമീപം മത്തിച്ചാകര. കൂടുതലായി മത്തി ലഭിച്ചതോടെ മത്തിക്ക് വിലയും കുറഞ്ഞു.

Aswathi Kottiyoor

ആദിവാസി ക്ഷേമ സമിതി കലക്ടറേറ്റ്‌ മാർച്ച്‌ നടത്തി

Aswathi Kottiyoor

വനത്തിനുള്ളിൽ നിന്ന് താമസം മാറാൻ 1200 പേർ തയാർ.

Aswathi Kottiyoor
WordPress Image Lightbox