• Home
  • Kerala
  • ആ​ഫ്രി​ക്ക​ൻ പ​ന്നി​പ്പ​നി: ആ​ശ​ങ്ക വേ​ണ്ടെ​ന്ന് മ​ന്ത്രി ചി​ഞ്ചു​റാ​ണി
Kerala

ആ​ഫ്രി​ക്ക​ൻ പ​ന്നി​പ്പ​നി: ആ​ശ​ങ്ക വേ​ണ്ടെ​ന്ന് മ​ന്ത്രി ചി​ഞ്ചു​റാ​ണി

ആ​ഫ്രി​ക്ക​ൻ പ​ന്നി​പ്പ​നി‍​യെ​ക്കു​റി​ച്ച് ആ​ശ​ങ്ക വേ​ണ്ടെ​ന്നും പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​ക്കി‍​യെ​ന്നും മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി. പ​ന്നി​ക​ളെ ബാ​ധി​ക്കു​ന്ന മാ​ര‍​ക​വും അ​തി​സാം​ക്ര​മി‍​ക​വു​മാ​യ ഒ​രു വൈ​റ​സ് രോ​ഗ​മാ​ണ് ആ​ഫ്രി​ക്ക​ൻ പ​ന്നി​പ്പ​നി അ​ഥ​വാ ആ​ഫ്രി​ക്ക​ൻ സ്വൈ​ൻ ഫീ​വ​ർ. എ​ന്നാ​ൽ മ​നു​ഷ്യ‍​രി​ലോ പ​ന്നി​ക​ളൊ​ഴി‍​കെ​യു​ള്ള മ​റ്റു ജ​ന്തു​വ​ർ‍​ഗ​ങ്ങ​ളി​ലോ ഈ ​രോ​ഗം ഉ​ണ്ടാ​കു​ന്നി​ല്ല.

ഫ​ല​പ്ര​ദ​മാ​യ വാ​ക്സീ​നോ ചി​കി​ത്സ​യോ ഇ​ല്ലാ​ത്ത രോ​ഗ​മാ​യ​തി​നാ​ൽ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ വ​ള​രെ പ്ര​ധാ​ന​മാ​ണ്. ഈ ​രോ​ഗ​ബാ​ധ ഇ​ന്ത്യ​യു​ടെ വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലും ബി​ഹാ​റി​ലും റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട​താ​യി കേ​ന്ദ്ര മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ൽ നി​ന്ന് അ​റി​യി​പ്പ് ല​ഭി​ച്ചി​ട്ടു​ണ്ട്.

രോ​ഗം വ​രാ​തെ ത​ട​യു​ന്ന​തി​നാ​യി സം​സ്ഥാ​ന​ത്ത് ബ​യോ സെ​ക്യൂ​രി​റ്റി ന​ട​പ​ടി​ക​ൾ കാ​ര്യ​ക്ഷ​മ​മാ​ക്കാ​നാ​ണ് കേ​ന്ദ്രം നി​ർ​ദേ​ശി​ച്ച‍​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​ർ‍​ദേ​ശി​ച്ചി​ട്ടു​ള്ള ആ​ഫ്രി​ക്ക​ൻ സ്വൈ​ൻ ഫീ​വ​ർ ആ​ക‍്ഷ​ൻ പ്ലാ​ൻ പ്ര​കാ​രം ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ എ​ല്ലാ ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണം ഓ​ഫീ​സ​ർ​മാ​ർ​ക്കും അ​തോ​ടൊ​പ്പം സം​സ്ഥാ​ന​ത്തെ എ​ല്ലാ രോ​ഗ നി​ർ‍​ണ​യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ആ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ നി​ർ‍​ദേ​ശം ന​ൽ​കി​യെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

*പങ്കാളിത്ത പെൻഷനിൽ തൊടാതെ സർക്കാർ .*

Aswathi Kottiyoor

മയക്കുമരുന്നിനെതിരെ തിങ്കളാഴ്ച വീടുകളിൽ ദീപം തെളിയും

Aswathi Kottiyoor

കണ്ണൂർ-യശ്വന്ത്പുർ എക്സ്പ്രസ് പാളം തെറ്റി; അപകടം തമിഴ്നാട്ടിൽ

Aswathi Kottiyoor
WordPress Image Lightbox