24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • വ്യവസായ സംരംഭകർക്ക് 2. 02 കോടി രൂപയുടെ സബ്‌സിഡി അനുവദിച്ചു
Kerala

വ്യവസായ സംരംഭകർക്ക് 2. 02 കോടി രൂപയുടെ സബ്‌സിഡി അനുവദിച്ചു

വ്യവസായ വകുപ്പിന്റെ സംരംഭക സഹായ പദ്ധതിയിൽ 2022-23 സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ ജില്ലയിലെ 51 ചെറുകിട വ്യവസായ സ്ഥാപനങ്ങൾക്കായി 2, 02, 25, 531 രൂപ സംരംഭകർക്ക് സബ്‌സിഡി അനുവദിച്ചു.
ഈ സാമ്പത്തിക വർഷത്തിൽ ജില്ലയിലെ 51 ചെറുകിട വ്യവസായ സ്ഥാപനങ്ങൾക്കാണ് സബ്‌സിഡി ലഭിക്കുക. ഉൽപാദന മേഖലയിലെ വ്യവസായ സംരംഭകർക്ക് 15 മുതൽ 40 ശതമാനം വരെ സബ്‌സിഡി ലഭിക്കുന്ന പദ്ധതിയാണിത്. ജില്ലാ കളക്ടർ അധ്യക്ഷനായ ജില്ലാതല സമിതി, ഭക്ഷ്യ സംസ്‌കരണം, എഞ്ചിനീയറിങ്ങ്, ഫർണിച്ചർ നിർമ്മാണം, സോപ്പ്/ഡിറ്റർജന്റ് മേഖലകളിലെ അപേക്ഷകളാണ് പരിഗണിച്ചത്. ഈ സാമ്പത്തിക വർഷം പ്രസ്തുത പദ്ധതിയിൽ ആറ് കോടി രൂപയുടെ ധനസഹായം വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നതെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ടി ഒ ഗംഗാധരൻ അറിയിച്ചു.

Related posts

ഇന്ന് 4741 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

പനി പടർന്നു പിടിക്കുന്നു, വിട്ടുമാറാതെ ചുമയും കഫക്കെട്ടും; വില്ലനാകുന്നത് കാലാവസ്ഥാമാറ്റം

Aswathi Kottiyoor

കോവിഡ് മുൻകരുതൽ: ജില്ലകൾക്ക് ജാഗ്രതാ നിർദേശം നൽകിയെന്ന് മന്ത്രി വീണാ ജോർജ്

Aswathi Kottiyoor
WordPress Image Lightbox