സംസ്ഥാനത്ത് തിങ്കളാഴ്ച 2211 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 16 മരണവും സ്ഥിരീകരിച്ചു. കോട്ടയം ജില്ലയിൽ ആറു പേരും കൊല്ലത്ത് മൂന്നു പേരും തിരുവനന്തപുരം, പാലക്കാട്, കണ്ണൂർ എന്നിവിടങ്ങളിൽ രണ്ടു പേർ വീതവും കാസർഗോഡ് ഒരാളുമാണ് മരിച്ചത്.
കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം-600, കൊല്ലം-217, പത്തനംതിട്ട-141, ഇടുക്കി-76, കോട്ടയം-216, ആലപ്പുഴ-123, എറണാകുളം-506, തൃശൂർ-129, പാലക്കാട്-56, മലപ്പുറം-30, കോഴിക്കോട്-58, വയനാട്-12, കണ്ണൂർ-23, കാസർഗോഡ്-24.