കോളയാട് >കേരള കർഷകസംഘം കോളയാട് വില്ലേജ് സമ്മേളനം ആലച്ചേരി യു.പി.സ്കൂളിലെ എം.ബാലകൃഷ്ണൻ നഗറിൽ നടന്നു
പ്രവർത്തന സൌകര്യത്തിനായി കർഷകസംഘം കോളയാട് വില്ലേജ് കമ്മിറ്റി വിഭജിച്ച് ആലച്ചേരി വില്ലേജ് കമ്മിറ്റി കൂടി നിലവിൽ വന്നു. കോളയാട് വില്ലേജ് കമ്മിറ്റി പ്രസിഡണ്ടായി പി.സുരേഷിനെയും, സെക്രട്ടറിയായി പി.രവിയെയും, ആലച്ചേരി വില്ലേജ് കമ്മിറ്റി പ്രസിഡണ്ടായി തോട്ടുമ്പുറം പ്രകാശനെയും, സെക്രട്ടറിയായി കെ.കുഞ്ഞിരാമനെയും സമ്മേളനം തെരഞ്ഞെടുത്തു. റിസർവ്വ് വനാതിർത്തിയിൽ നിന്നും ഒരു കിലോമീറ്റർ ദൂരപരിധിയിൽ ബഫർസോൺ ആയി ഉത്തരവിട്ട സുപ്രീം കോടതി വിധിക്കെതിരെ നിയമനിർമ്മാണം നടത്തണമെന്ന് സമ്മേളനം അംഗീകരിച്ച പ്രമേയത്തിലൂടെ കേന്ദ്ര സർക്കാരിനോടാവശ്യപ്പെട്ടു. കൂടാതെ വന്യ ജീവി ശല്യത്തിൽ നിന്ന് കൃഷിയെയും കൃഷിക്കാരെയും രക്ഷിക്കാനുള്ള നടപടികൾ സ്വീകരിക്കുക, കണ്ണൂരിൽ നിന്നും മട്ടന്നൂർ, മാലൂർ വഴി കോളയാട് വരെ സർവ്വീസ് നടത്തിയിരുന്ന കെ.എസ് ആർ.ടി.സി.ബസ്സ് സർവീസ് പുന:രാരംഭിക്കാനുള്ള നടപടികൾ സ്വീകരിക്കുക തുടങ്ങി അഞ്ചോളം പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ച് ബന്ധപ്പെട്ട അധികൃതർക്ക് കൈമാറാനും തീരുമാനിച്ചു.