• Home
  • Kerala
  • സംസ്ഥാനത്ത് കോ​വി​ഡ് അ​നാ​ഥ​മാ​ക്കി​യ​ത് 4,244 കു​ട്ടി​ക​ളെ
Kerala

സംസ്ഥാനത്ത് കോ​വി​ഡ് അ​നാ​ഥ​മാ​ക്കി​യ​ത് 4,244 കു​ട്ടി​ക​ളെ

സം​​​സ്ഥാ​​​ന​​​ത്ത് കോ​​​വി​​​ഡ് 4,244 കു​​​ട്ടി​​​ക​​​ളെ അ​​​നാ​​​ഥ​​​മാ​​​ക്കി​. കോ​​​വി​​​ഡ് ബാ​​​ധി​​​ച്ച് മാ​​​താ​​​പി​​​താ​​​ക്ക​​​ള്‍ ഇ​​​രു​​​വ​​​രും മ​​​രി​​​ച്ച​​​തും, മാ​​​താ​​​പി​​​താ​​​ക്ക​​​ളി​​​ല്‍ ഒ​​​രാ​​​ള്‍ നേ​​​ര​​​ത്തെ മ​​​രി​​​ച്ച​​​തും ശേ​​​ഷി​​​ക്കു​​​ന്ന ആ​​​ള്‍ കോ​​​വി​​​ഡ് ബാ​​​ധി​​​ച്ച് മ​​​രി​​​ച്ച​​​വ​​​രു​​​മാ​​​യു​​​ള്ള​​​വ​​​രു​​​ടെ ക​​​ണ​​​ക്കു​​​ക​​​ളാ​​​ണി​​​ത്.

756 കു​​​ട്ടി​​​ക​​​ള്‍​ക്ക് മാ​​​താ​​​പി​​​താ​​​ക്ക​​​ളെ ന​​​ഷ്ട​​​പ്പെ​​​ട്ട തൃ​​​ശൂ​​​ര്‍ ജി​​​ല്ല​​​യാ​​​ണ് മു​​​ന്‍​പ​​​ന്തി​​​യി​​ൽ. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-460, കൊ​​​ല്ലം-244, പ​​​ത്ത​​​നം​​​തി​​​ട്ട-103, ആ​​​ല​​​പ്പു​​​ഴ-269, കോ​​​ട്ട​​​യം-318, ഇ​​​ടു​​​ക്കി-110, എ​​​റ​​​ണാ​​​കു​​​ളം-270, പാ​​​ല​​​ക്കാ​​​ട്-554, മ​​​ല​​​പ്പു​​​റം-442, വ​​​യ​​​നാ​​​ട്-38, കോ​​​ഴി​​​ക്കോ​​​ട്-244, ക​​​ണ്ണൂ​​​ര്‍-336, കാ​​​സ​​​ര്‍​ഗോ​​​ഡ്-100 എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് മ​​​റ്റു ജി​​​ല്ല​​​ക​​​ളി​​​ലെ ക​​​ണ​​​ക്കു​​​ക​​​ള്‍.

അ​​​നാ​​​ഥ​​​രാ​​​യ കു​​​ട്ടി​​​ക​​​ള്‍​ക്ക് 18 വ​​​യ​​​സ് പൂ​​​ര്‍​ത്തി​​യാ​​കു​​ന്ന​​തു​ വ​​​രെ പ്ര​​​തി​​​മാ​​​സം 2,000 രൂ​​​പ കൂ​​​ട്ടി​​​യു​​​ടെ​​​യും കു​​​ട്ടി​​​യു​​​ടെ ഇ​​​പ്പോ​​​ഴ​​​ത്തെ ര​​​ക്ഷി​​​താ​​​വി​​​ന്‍റെ പേ​​​രി​​​ലു​​​ള്ള ജോ​​​യി​​ന്‍റ് അ​​​ക്കൗ​​​ണ്ടി​​​ലേ​​​ക്ക് നി​​​ക്ഷേ​​​പി​​​ക്കു​​​ന്ന​​​താ​​​യും സ​​​ര്‍​ക്കാ​​​ര്‍ രേ​​​ഖ​​​ക​​​ള്‍ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു.

അ​​​തി​​​നി​​​ടെ ഒ​​​രി​​​ട​​​വേ​​​ള​​​യ്ക്കു ശേ​​​ഷം സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ വി​​​വി​​​ധ​​​യി​​​ട​​​ങ്ങ​​​ളി​​​ല്‍ കോ​​​വി​​​ഡ് വീ​​​ണ്ടും പി​​​ടി​​​മു​​​റു​​​ക്കു​​​ക​​​യാ​​​ണ്. ആ​​​രോ​​​ഗ്യ വ​​​കു​​​പ്പി​​​ന്‍റെ ക​​​ണ​​​ക്കു​​​ക​​​ള്‍ പ്ര​​​കാ​​​രം നി​​​ല​​​വി​​​ല്‍ 28,021 പേ​​​രാ​​​ണ് വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ലാ​​യി ചി​​​കി​​​ത്സ​​​യി​​​ല്‍ ക​​ഴി​​യു​​ന്ന​​​ത്. കോ​​​വി​​​ഡ് വീ​​​ണ്ടും ഉ​​​യ​​​രു​​​മ്പോ​​​ഴും വേ​​​ണ്ട പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ള്‍ ഇ​​​ല്ലെ​​​ന്ന ആ​​​ക്ഷേ​​​പ​​​വും ഉ​​​യ​​​രു​​​ന്നു. ക​​​ഴി​​​ഞ്ഞ ഒ​​​രാ​​​ഴ്ച​​​യ്ക്കി​​​ടെ 24,250 പേ​​​ര്‍​ക്കാ​​​ണ് സം​​​സ്ഥാ​​​ന​​​ത്ത് കോ​​​വി​​​ഡ് പി​​​ടി​​​പ്പെ​​​ട്ട​​​ത്.

Related posts

സാരി ധരിച്ച്​ ജോലി ചെയ്യണമെന്ന്​ നിയമമില്ല; അധ്യാപകരുടെ വസ്​ത്രധാരണത്തിൽ നിബന്ധനകൾ അടിച്ചേൽപ്പിക്കരുതെന്ന്​ ഉന്നത വിദ്യാഭ്യാസ വകുപ്പ്​​

Aswathi Kottiyoor

ഡിജിറ്റൽ ബാങ്കിങ്‌ : ആദ്യമെത്താൻ കേരളം

Aswathi Kottiyoor

ലഖിംപുര്‍ സന്ദര്‍ശനത്തിന് രാഹുല്‍ ഗാന്ധിക്ക് അനുമതി നിഷേധിച്ചു; ലഖ്‌നൗവില്‍ 144 പ്രഖ്യാപിച്ചു.

Aswathi Kottiyoor
WordPress Image Lightbox