27.7 C
Iritty, IN
July 3, 2024
  • Home
  • Kerala
  • സപ്പ്‌ളൈകോ സ്റ്റോറുകളിൽ സബ്സിഡി ഉത്പന്നങ്ങൾ ഉറപ്പാക്കും: മന്ത്രി
Kerala

സപ്പ്‌ളൈകോ സ്റ്റോറുകളിൽ സബ്സിഡി ഉത്പന്നങ്ങൾ ഉറപ്പാക്കും: മന്ത്രി

സംസ്ഥാനത്തെ സപ്പ്‌ളൈകോ സ്റ്റോറുകളിൽ സബ്സിഡി ഉത്പന്നങ്ങൾ ഉറപ്പാക്കുമെന്ന് ഭക്ഷ്യ മന്ത്രി ജി. ആർ അനിൽ പറഞ്ഞു. പ്രത്യേക ഫോൺ ഇൻ പരിപാടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ഒരു മണിക്കൂർ നീണ്ട ഫോൺ ഇൻ പരിപാടിയിൽ ആകെ 24 പേരാണ് വിവിധ ആവശ്യങ്ങൾക്കായി മന്ത്രിയെ വിളിച്ചത്. റേഷൻ കാർഡ് ബി.പി.എൽ വിഭാഗത്തിലേക്ക് മാറ്റണമെന്നതായിരുന്നു ഭൂരിപക്ഷം പേരുടെയും ആവശ്യം. കാഴ്ച പരിമിതിയുള്ള തുവ്വൂർ സ്വദേശി നിലവിലുള്ള ബി പി എൽ കാർഡ് എ .എ. വൈ വിഭാഗത്തിലേക്ക് മാറ്റി നൽകണമെന്ന ആവശ്യമുന്നയിച്ചു. ഗുരുതര പ്രതിസന്ധികൾ അനുഭവിക്കുന്നവരുടെ അപേക്ഷ പ്രത്യേകമായി പരിഗണിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി.

ജൂൺ മാസത്തിൽ നടന്ന ഫോൺ ഇൻ പരിപാടിയിൽ ലഭിച്ച 25 പരാതികളിൽ 23 എണ്ണം മുൻഗണനാ കാർഡ് ലഭിക്കുന്നതിനും രണ്ടെണ്ണം എ ആർ ഡി ലൈസൻസ് ലഭിക്കുന്നതിനുമായിരുന്നു. ഇതിൽ അർഹരായ രണ്ടു പേർക്ക് പി.എച്ച്.എച്ച് കാർഡ് ലഭ്യമാക്കി. 9 അപേക്ഷകൾ മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടാൻ അർഹതയില്ലാത്തതിനാൽ നിരസിച്ചു. അപേക്ഷ നൽകാതെ ഫോൺ ഇൻ പരിപാടിയിൽ മാത്രം ആവശ്യമുന്നയിച്ചവരോട് അപേക്ഷ നൽകുന്നതിനും നിർദ്ദേശം നൽകിയിട്ടുണ്ട്.

Related posts

സംസ്ഥാനം തെറ്റായ കണക്കു നൽകി; കേരളത്തിൽ ഉഷ്ണതരംഗത്തിൽ 120 മരണമെന്ന് കേന്ദ്രറിപ്പോർട്ട്

Aswathi Kottiyoor

ഭാരത് ജോഡോ യാത്രയ്ക്ക് പിരിവ് നൽകാത്തതിന് കടയിൽ കയറി അക്രമം: മൂന്ന് പേരെ കോണ്‍ഗ്രസ് സസ്‌പെന്‍റ് ചെയ്തു

Aswathi Kottiyoor

സംസ്ഥാന ഇ-ഗവേണൻസ് അവാർഡുകൾ പ്രഖ്യാപിച്ചു

Aswathi Kottiyoor
WordPress Image Lightbox