സംസ്ഥാനത്ത് ദേശീയ പാത 66ന്റെ വികസനപ്രവർത്തനങ്ങൾ 2025 ഓടെ പൂർത്തിയാക്കാൻ കഴിയുമെന്നു പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്.
നിർമാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിലാക്കാൻ ദേശീയപാത അഥോറിറ്റിയുമായി ചേർന്ന് സംസ്ഥാനം പ്രവർത്തിക്കുകയാണെന്നും എ.കെ.എം. അഷറഫിന്റെ സബ്മിഷനു മറുപടിയായി മന്ത്രി നിയമസഭയിൽ അറിയിച്ചു.
ദേശീയപാതയ്ക്ക് ഇരുവശത്തും ആറര മുതൽ ഏഴു മീറ്റർ വരെ വീതിയിൽ സർവീസ് റോഡുകളുണ്ടാവും. ആവശ്യമായിടത്തെല്ലാം അടിപ്പാതകളും ഫ്ളൈ ഓവറുകളും കാൽനട മേൽപ്പാലങ്ങളുമുണ്ടാവും. സ്ഥലമെടുപ്പ് 98.5ശതമാനവും പൂർത്തിയായി.
1079.06 ഹെക്ടർ ഏറ്റെടുക്കേണ്ടതിൽ 1062.96 ഹെക്ടറും ഏറ്റെടുത്തു. സ്ഥലമെടുപ്പിന്റെ 25 ശതമാനം ചെലവ് സംസ്ഥാനം വഹിക്കും. ഈയിനത്തിൽ 5580 കോടി രൂപ കൈമാറിയതായും മന്ത്രി മറുപടി നൽകി.