കണ്ണൂര്‍: ജില്ലയില്‍ അതി സുരക്ഷ രജിസ്‌ട്രേഷന്‍ നമ്പര്‍ പ്ലേറ്റ് വ്യാപകമായി ഇളക്കി മാറ്റി വാഹനങ്ങളില്‍ ഫാന്‍സി നമ്പര്‍ പ്ലേറ്റുകള്‍ ഘടിപ്പിക്കുന്ന പ്രവണത കണ്ടുവരുന്നുണ്ടെന്ന് ആർ ടി ഒ എൻഫോഴ്സ്മെൻറ്. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം. മതിയായ നമ്പര്‍ പ്ലേറ്റ് ഘടിപ്പിക്കാത്ത വാഹനം പിടിച്ചെടുക്കുന്നത് ഉള്‍പെടെ ഉള്ള നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.