24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കോ​ള​ജു​ക​ളി​ല്‍ ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്ക് സൗ​ക​ര്യ​മി​ല്ല; ഇടപെട്ട്‌ ക​മ്മീ​ഷ​ണ​ര്‍
Kerala

കോ​ള​ജു​ക​ളി​ല്‍ ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്ക് സൗ​ക​ര്യ​മി​ല്ല; ഇടപെട്ട്‌ ക​മ്മീ​ഷ​ണ​ര്‍

സം​​​സ്ഥാ​​​ന​​​ത്തെ സ​​​ര്‍​ക്കാ​​​ര്‍ കോ​​​ള​​​ജു​​​ക​​​ളി​​​ലും എ​​​യ്ഡ​​​ഡ് കോ​​​ള​​​ജു​​​ക​​​ളി​​​ലും ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​രാ​​​യ വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്ക് അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യ​​​ങ്ങ​​​ള്‍ ഒ​​​രു​​​ക്കു​​​ന്ന​​​തി​​​നു സം​​​സ്ഥാ​​​ന ഭി​​​ന്ന​​​ശേ​​​ഷി ക​​​മ്മീ​​​ഷ​​​ണ​​​ര്‍ ഇ​​​ട​​​പെ​​​ടു​​​ന്നു.

എ​​​ല്ലാ ഗ​​​വ.​​​കോ​​​ള​​​ജു​​​ക​​​ളി​​​ലും എ​​​യ്ഡ​​​ഡ് കോ​​​ള​​​ജു​​​ക​​​ളി​​​ലും നി​​​ല​​​വി​​​ല്‍ ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​ര്‍​ക്കാ​​​യി ഏ​​​ര്‍​പ്പെ​​​ടു​​​ത്തി​​​യ സൗ​​​ക​​​ര്യ​​​ങ്ങ​​​ള്‍ സം​​​ബ​​​ന്ധി​​​ച്ച് സം​​​സ്ഥാ​​​ന ഭി​​​ന്ന​​​ശേ​​​ഷി ക​​​മ്മി​​​ഷ​​​ണ​​​ര്‍ എ​​​സ്.​​​എ​​​ച്ച് പ​​​ഞ്ചാ​​​പ​​​കേ​​​ശ​​​ന്‍ കോ​​​ള​​​ജ് വി​​​ദ്യാ​​​ഭ്യാ​​​സ ഡ​​​യ​​​റ​​​ക്ട​​​റോ​​​ടു റി​​​പ്പോ​​​ര്‍​ട്ട് തേ​​​ടി. പ​​​തി​​​ന​​​ഞ്ചു ദി​​​വ​​​സ​​​ത്തി​​​ന​​​കം റി​​​പ്പോ​​​ര്‍​ട്ട് സ​​​മ​​​ര്‍​പ്പി​​​ക്കാ​​​നാ​​​ണു നി​​​ര്‍​ദേ​​​ശി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

സം​​​സ്ഥാ​​​ന​​​ത്തെ കോ​​​ള​​​ജു​​​ക​​​ളി​​​ല്‍ ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​രാ​​​യ വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍ ബു​​​ദ്ധി​​​മു​​​ട്ട് അ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന​​​താ​​​​​​യു​​​ള്ള പ​​​രാ​​​തി​​​ക​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് ന​​​ട​​​പ​​​ടി. ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​ര്‍​ക്കു ക്ലാ​​​സി​​​ലെ​​​ത്താ​​​ന്‍ ലി​​​ഫ്റ്റ്, റാ​​​മ്പ് എ​​​ന്നീ സൗ​​​ക​​​ര്യ​​​ങ്ങ​​​ളൊ​​​ന്നും മി​​​ക്ക കോ​​​ള​​​ജു​​​ക​​​ളി​​​ലും ഏ​​​ര്‍​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടി​​​ല്ല.

സം​​​സ്ഥാ​​​ന​​​ത്തെ ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​ര്‍​ക്ക് ആ​​​വ​​​ശ്യ​​​മാ​​​യ അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യ​​​ങ്ങ​​​ള്‍ ഒ​​​രു​​​ക്ക​​​ണ​​​മെ​​​ന്ന് 2016-ലെ ​​​ഭി​​​ന്ന​​​ശേ​​​ഷി അ​​​വ​​​കാ​​​ശ നി​​​യ​​​മം വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

നി​​​യ​​​മ​​​ത്തി​​​ലെ പ​​​തി​​​നാ​​​റാം വ​​​കു​​​പ്പി​​​ലെ ഉ​​​പ​​​വ​​​കു​​​പ്പ് ര​​​ണ്ടി​​​ല്‍ നി​​​ര്‍​ബ​​​ന്ധ​​​മാ​​​യി സൗ​​​ക​​​ര്യം ഉ​​​റ​​​പ്പു​​​വ​​​രു​​​ത്ത​​​ണ​​​മെ​​​ന്ന് നി​​​ര്‍​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്.

കോ​​​ള​​​ജ് വി​​​ദ്യാ​​​ഭ്യാ​​​സ ഡ​​​യ​​​റ​​​ക്ട​​​റി​​​ല്‍നി​​ന്നു റി​​​പ്പോ​​​ര്‍​ട്ട് ല​​​ഭി​​​ച്ച​​​ശേ​​​ഷം സൗ​​​ക​​​ര്യം ഏ​​​ർ​​​പ്പെ​​​ടു​​​ത്താ​​​ത​​​ത കോ​​​ള​​​ജു​​​ക​​​ള്‍​ക്കു പി​​​ഴ ചു​​​മ​​​ത്തു​​​ന്ന​​​ത​​​ട​​​ക്ക​​​മു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ളി​​​ലേ​​​ക്കു നീ​​​ങ്ങു​​​മെ​​ന്നു ക​​​മ്മീ​​​ഷ​​​ണ​​​ര്‍ എ​​​സ്.​​​എ​​​ച്ച്. പ​​​ഞ്ചാ​​​പ​​​കേ​​​ശ​​​ന്‍ പ​​​റ​​​ഞ്ഞു.

Related posts

വിവരം നല്കിയില്ല: ഫിനാൻഷ്യൽ കോർപ്പറേഷനിലെ മൂന്ന് ഉദ്യോഗസ്ഥർ പിഴ ഒടുക്കണം

Aswathi Kottiyoor

ലോകത്ത് പാചക വാതകത്തിന് ഏറ്റവും കൂടുതല്‍ വില ഇന്ത്യയില്‍

Aswathi Kottiyoor

വിദ്യാലയങ്ങളിൽ ഉച്ചഭക്ഷണ പരിപാടിക്ക് 126 കോടി അനുവദിച്ചു: മന്ത്രി വി ശിവൻകുട്ടി

Aswathi Kottiyoor
WordPress Image Lightbox