24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • പ്ലസ് വൺ പ്രവേശനത്തിന് ജൂലൈ 11 മുതൽ അപേക്ഷിക്കാം; 7 ജില്ലകളിൽ 30 ശതമാനം സീറ്റ്‌ വർധന
Kerala

പ്ലസ് വൺ പ്രവേശനത്തിന് ജൂലൈ 11 മുതൽ അപേക്ഷിക്കാം; 7 ജില്ലകളിൽ 30 ശതമാനം സീറ്റ്‌ വർധന

സംസ്ഥാനത്ത്‌ ഒന്നാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ക്ലാസുകളിലേക്ക്‌ ഏകജാലകം വഴിയുള്ള പ്രവേശനത്തിന്‌ ജൂലൈ 11 മുതൽ 18 വരെ ഓൺലൈനായി അപേക്ഷിക്കാം. മുഖ്യഘട്ടത്തിലെ അലോട്ട്‌മെന്റുകളുടെ എണ്ണം രണ്ടിൽ നിന്ന് മൂന്നാക്കി. നീന്തൽ അറിയാവുന്നവർക്ക്‌ നൽകിയിരുന്ന ബോണസ്‌ പോയിന്റ്‌ ഒഴിവാക്കി. ട്രയൽ അലോട്ട്‌മെന്റ് 21ന്‌ നടത്തും. ആദ്യ അലോട്ട്‌മെന്റ് 27ന്‌ ആണ്‌. മുഖ്യഘട്ടത്തിലെ അവസാന അലോട്ട്‌മെന്റ‌്‌ ആ​ഗസ്റ്റ് 11ന്‌ ആയിരിക്കും.

ആ​ഗസ്റ്റ് 17ന് പ്ലസ് വൺ ക്ലാസ്‌ ആരംഭിക്കും. മുഖ്യ ഘട്ടം കഴിഞ്ഞാൽ പുതിയ അപേക്ഷ ക്ഷണിച്ച് സപ്ലിമെന്ററി അലോട്ട്‌മെന്റുകളിലൂടെ ശേഷിക്കുന്ന ഒഴിവ്‌ നികത്തും. സെപ്‌തംബർ 30ന് പ്രവേശന നടപടി പൂർത്തിയാക്കും. വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ മൂന്ന്‌ പുതിയ എൻഎസ്‌ക്യുഎഫ്‌ കോഴ്‌സുകൾകൂടി ഉൾപ്പെടുത്തി. ഓൺലൈൻ അപേക്ഷ സമർപ്പിക്കാനും വിജ്‌ഞാപനം വായിക്കാനും സ്‌കൂളുകളും കോഴ്‌സുകളും മനസ്സിലാക്കാനും വെബ്‌സൈറ്റ്‌: www.admission.dge.kerala.gov.in

സംസ്ഥാനത്ത്‌ പത്താം ക്ലാസ്‌ ജയിച്ച മുഴുവൻ കുട്ടികൾക്കും ഹയർ സെക്കൻഡറി പഠനം ഉറപ്പാക്കുന്നതിന്‌ കുട്ടികൾ കൂടുതലുള്ള ഏഴ്‌ ജില്ലകളിൽ 30 ശതമാനം സീറ്റ്‌ വർധിപ്പിച്ചു. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട്‌ എന്നീ ഏഴ് ജില്ലകളിലെ എല്ലാ സർക്കാർ സ്‌കൂളുകളിലുമാണ്‌ 30 ശതമാനം മാർജിനൽ സീറ്റ് പ്രവേശന പ്രക്രീയയുടെ തുടക്കത്തിൽതന്നെ വർധിപ്പിച്ചത്‌.

ഈ ജില്ലകളിലെ എയ്‌ഡഡ്‌ സ്‌കൂളുകളിൽ 20 ശതമാനം സീറ്റ്‌ വർധിപ്പിച്ചു. സ്‌കൂളുകൾ ആവശ്യപ്പെട്ടാൽ 10 ശതമാനം സീറ്റുകൾകൂടി വർധിപ്പിച്ച്‌ നൽകും. കൊല്ലം, എറണാകുളം, തൃശൂർ എന്നീ മൂന്ന് ജില്ലകളിൽ മുഴുവൻ സർക്കാർ, എയ്ഡഡ് ഹയർസെക്കണ്ടറി സ്‌കൂളുകളിലും 20 ശതമാനം സീറ്റ്‌ വർധിപ്പിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ സീറ്റ് വർധന ഇല്ല. കഴിഞ്ഞ അധ്യയന വർഷം താൽക്കാലികമായി അനുവദിച്ച 75 ബാച്ചുകളും ഷിഫ്റ്റ് ചെയ്ത നാലു ബാച്ചുകളും ഉൾപ്പടെ 81 താൽക്കാലിക ബാച്ചുകൾ ഈ വർഷവും തുടരും.

Related posts

വാ​ക്‌​സി​നേ​ഷ​നു കൂ​ടു​ത​ല്‍ ക്യാ​മ്പു​ക​ള്‍

Aswathi Kottiyoor

​ഓപ​റേ​ഷ​ൻ കാ​വേ​രി’ തുടരുന്നു; 135 ഇന്ത്യക്കാരെ കൂടി ജിദ്ദയിലെത്തിച്ചു, മടങ്ങിയെത്തിയത് 3,300 പേ​ർ

ആര്യ രാജേന്ദ്രന്‍ – സച്ചിന്‍ ദേവ് വിവാഹ നിശ്ചയം നടന്നു; ചടങ്ങുകള്‍ എകെജി സെന്ററില്‍.

Aswathi Kottiyoor
WordPress Image Lightbox