24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ഹജ്ജ് തീര്‍ഥാടനം നാളെ തുടങ്ങും ; എട്ടു ലക്ഷത്തോളംപേർ മക്കയിൽ എത്തി
Kerala

ഹജ്ജ് തീര്‍ഥാടനം നാളെ തുടങ്ങും ; എട്ടു ലക്ഷത്തോളംപേർ മക്കയിൽ എത്തി

ഈ വർഷത്തെ ഹജ്ജ് തീർഥാടനത്തിന്‌ വ്യാഴാഴ്ച തുടക്കമാകും. 10 ലക്ഷം തീർഥാടകരെത്തും. എട്ടു ലക്ഷത്തോളംപേർ ചൊവ്വാഴ്ചവരെ മക്കയിൽ എത്തി.

കോവിഡ്‌ വാക്‌സിനെടുത്ത 65-നു താഴെ പ്രായക്കാർക്കാണ്‌ അനുമതി. ബുധൻ രാത്രി തീർഥാടകർ മിനയിലേക്ക് പുറപ്പെടും. വ്യാഴം വൈകിട്ട്‌ മക്കയിൽ തിരികെയെത്തും. വെള്ളിയാഴ്ച അറഫാ സംഗമം. ശനിയാഴ്ച സൗദിയിൽ ബലിപെരുന്നാൾ ആഘോഷിക്കും.

ഇന്ത്യയിൽനിന്നുള്ള 79,362 തീർഥാടകരും ജിദ്ദയിൽ എത്തി. കേരളത്തിൽനിന്നുള്ള 5758 പേരുണ്ട്‌. സുരക്ഷ, ചികിത്സ അടക്കം എല്ലാ ഒരുക്കവും പൂർത്തിയായതായി ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു. അനുമതിയില്ലാതെ മക്കയിൽ പ്രവേശിക്കുന്നവർക്ക് 10,000 റിയാൽ പിഴയുണ്ടാകും.

Related posts

തിയറ്റർ തുറക്കൽ: 700 സ്‌ക്രീനുകളിൽ പ്രദർശനം പുനരാരംഭിക്കും, കുറുപ്പും അണ്ണാത്തെയും ആഘോഷമാക്കും

Aswathi Kottiyoor

നോ​ട്ട് നി​രോ​ധ​നം: സ​ത്യ​വാ​ങ്‌​മൂ​ലം ആ​വ​ശ്യ​പ്പെ‌​ട്ട് സു​പ്രീം കോ​ട​തി

Aswathi Kottiyoor

യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ കേളകം യൂണിറ്റ് രൂപവത്കരിച്ചു

Aswathi Kottiyoor
WordPress Image Lightbox