24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • ബലി പെരുന്നാള്‍: യുഎഇ 737 തടവുകാരെ മോചിപ്പിക്കും
Kerala

ബലി പെരുന്നാള്‍: യുഎഇ 737 തടവുകാരെ മോചിപ്പിക്കും

ബലി പെരുന്നാള്‍ പ്രമാണിച്ച് തടവുകാര്‍ക്ക് മോചനം അനുവദിച്ച് യുഎഇ. 737 തടവുകാരെ മോചിപ്പിക്കാന്‍ യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ഉത്തരവിട്ടു. നല്ലപെരുമാറ്റം കാഴ്ചവച്ച തടവുകാരുടെ മോചനത്തിനാണ് യുഎഇ ഭരണാധികാരികള്‍ ഉത്തരവിട്ടിരിക്കുന്നത്.

തടവുകാര്‍ക്ക് അവരുടെ ജീവിതത്തില്‍ പുതിയ അധ്യായം ആരംഭിക്കാനും കുടുംബങ്ങളുടെയും സമൂഹത്തിന്‍റെയും ഉന്നമനത്തിന് ക്രിയാത്മകമായ സംഭാവന ചെയ്യാനും അവസരമൊരുക്കുകയാണ് ലക്ഷ്യമെന്നും മോചിതരാക്കാന്‍ തെരഞ്ഞെടുക്കപ്പെടുന്ന തടവുകാര്‍ക്ക് ശിക്ഷയുമായി ബന്ധപ്പെട്ട സാമ്പത്തിക ബാധ്യതകളുണ്ടെങ്കില്‍ അവ ഏറ്റെടുക്കുമെന്നും ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ അറിയിച്ചു.

അതേസമയം 194 തടവുകാരുടെ മോചനത്തിന് ഷാര്‍ജ ഭരണാധികാരിയും ഉത്തരവിട്ടിട്ടുണ്ട്. വിവിധ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷ അനുഭവിക്കുന്നവര്‍ക്കായിരിക്കും പ്രഖ്യാപനത്തിലൂടെ മോചനം ലഭിക്കുക.

Related posts

സ്കൂ​ള്‍ ഉ​ച്ച​ഭ​ക്ഷ​ണ​പ​ദ്ധ​തി​ക്ക് സം​സ്ഥാ​ന​ത്തി​ന് 251 കോ​ടി രൂ​പ​യു​ടെ കേ​ന്ദ്ര​ധ​ന​സ​ഹാ​യം

Aswathi Kottiyoor

സെറോ സർവേ ഫലം ഉടൻ; രോഗസാധ്യത കണ്ടെത്താം

Aswathi Kottiyoor

ചിത്രം: എസ് വൈ എസ് യൂത്ത് കൗൺസിൽ ജില്ലാതല ഉദ്ഘാടനം ഇരിട്ടി സോണിൽ ജില്ലാ പ്രസിഡണ്ട് അബ്ദുല്ലക്കുട്ടി ബാഖവി മഖ്ദൂമി നിർവഹിക്കുന്നു.

Aswathi Kottiyoor
WordPress Image Lightbox