• Home
  • Kerala
  • എകെജി സെന്‍ററിനു നേരെ എറിഞ്ഞത് ഏറു‍പടക്കം‍?
Kerala

എകെജി സെന്‍ററിനു നേരെ എറിഞ്ഞത് ഏറു‍പടക്കം‍?

എകെജി സെന്‍ററിനു നേരെ എറിഞ്ഞ സ്ഫോടക‍ വസ്തുവിനു വീര്യം തീരെ കുറവാണെന്നും ഏറു‍പടക്കത്തിന്‍റെ സ്വഭാവം മാത്രമാണെന്നും ഫൊറൻസിക് വിഭാഗത്തിന്‍റെ പ്രാഥമിക നിഗമനം. സംസ്ഥാന ഫൊറൻസിക് സയൻസ് ലബോറട്ടറിയിലെ എക്സ്പ്ലോസീവ് വിഭാഗത്തിലെ പ്രാഥമിക പരിശോധനയിലാണ് കണ്ടെത്തൽ.

സംഭവസ്ഥലത്തു നിന്നു ശേഖരിച്ച രാസവസ്തുക്കളിൽ പൊട്ടാ‍സ്യം ക്ലോ‍റൈറ്റ്, നൈട്രേറ്റ്, അലുമിനിയം പൗ‍ഡർ എന്നിവ കണ്ടെത്തി. വീര്യം കുറഞ്ഞ സ്ഫോടക വസ്തുക്കളുടെ നിർമാണത്തിനു മാത്രമാണ് ഇവ ഉപയോഗിക്കുന്നതെന്നു ഫൊറൻസിക് വിദഗ്ധർ പറഞ്ഞു.

സ്ഫോടനത്തിന്‍റെ ആഘാതം വർധിപ്പിക്കുന്ന വസ്തുക്ക‍ളൊന്നും സംഭവസ്ഥലത്തു നിന്നു കിട്ടിയിട്ടില്ല. ശേഖരിച്ച സാംപിളുകൾ വിശദ പരിശോധനയ്ക്കായി കോടതി മുഖേന ഫൊറൻസിക് സയൻസ് ലാബ് ഡയറക്ടർക്ക് ഇന്നലെ കൈമാറി. ഒരാഴ്ചയ്ക്കകം അന്തിമ റിപ്പോർട്ട് കോടതിക്കു നൽകും.

Related posts

ജിഎസ്ടി: കുറഞ്ഞ നിരക്ക് 8 ശതമാനമാക്കി ഉയർത്തുന്നു

Aswathi Kottiyoor

വിദ്യാർത്ഥികളുടെ സി.ഇ. മാർക്ക് മാനദണ്ഡം വ്യക്തമാക്കി മാർഗരേഖ പുറപ്പെടുവിക്കണം: ബാലാവകാശ കമ്മിഷൻ

Aswathi Kottiyoor

കാർഷിക മേഖലയിലെ പുത്തൻ വിപ്ലവമായി നെല്ല് സഹകരണ സംഘം നിലവിൽ വന്നു

Aswathi Kottiyoor
WordPress Image Lightbox