22.9 C
Iritty, IN
July 8, 2024
  • Home
  • Iritty
  • തൊഴിലുറപ്പ് തൊഴിൽ മേഖലയിലെ പ്രശ്‌നങ്ങൾ – വൃന്ദാകാരാട്ട് ആറളം ഫാം സന്ദർശിച്ചു
Iritty

തൊഴിലുറപ്പ് തൊഴിൽ മേഖലയിലെ പ്രശ്‌നങ്ങൾ – വൃന്ദാകാരാട്ട് ആറളം ഫാം സന്ദർശിച്ചു

ഇരിട്ടി: തൊഴിലുറപ്പ് തൊഴിൽ മേഖലയിലെ പ്രശ്‌നങ്ങൾ പഠിക്കാൻ സി പി എം പോളിറ്റബ്യൂറോ അംഗം വ്യന്ദ കാരാട്ട് ആറളം ഫാം പുനരധിവാസ മേഖലയിലെത്തി. ആറളം ഫാമിലെ പത്താം ബ്ലോക്കിലെത്തിയ വൃന്ദാ കാരാട്ട് തൊഴിലുറപ്പ് തൊഴിലാളികളിൽ നിന്നും പരാതികൾ കേട്ടു. തൊഴിലാളികളുടെ ജീവിത സാഹചര്യങ്ങളും യാത്രാ പ്രശ്‌നങ്ങളും മനസിലാക്കി. മേഖലയിലെ വന്യമൃഗ ശല്യമാണ് മിക്കവരും പ്രധാന പ്രശ്നമായി പറഞ്ഞത്. വന്യമൃഗ ശല്യത്തിൽ നിന്നും കൃഷിയടവും വീടും സംരക്ഷിക്കാൻ തൊഴിലുറപ്പിൽ തന്നെ ട്രഞ്ച് നിർമ്മിക്കാമെന്ന് അവർ അറിയിച്ചു.
പല സംസ്ഥാനങ്ങളിലേയും ആദിവാസി കോളനികൾ സന്ദർശിച്ച എനിക്ക് കേരളം മാത്രമാണ് ആദിവാസികൾക്ക് 200 തൊഴിൽ ദിനങ്ങൾ നല്കുന്ന സംസ്ഥാനമെന്ന് മനസിലായതായി വൃന്ദ കാരാട്ട് പറഞ്ഞു. ജില്ലാ പഞ്ചായത്ത് വൈസ്.പ്രസിഡന്റ് ബിനോയി കുര്യൻ, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരൻ, മുൻ എം എൽ എമാരായ പി.കെ. ശ്രീമതി, എം. പ്രകാശൻ മാസ്റ്റർ,ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി. രാജേഷ്, ആന്തൂർ നഗരസഭാ മുൻ ചെയർപേഴ്‌സൺ പി.കെ. ശ്യാമള, സിപിഎം നേതാക്കളായ സക്കീർഹുസൈൻ, കെ.ജി.ദിലീപ്, ഇ.എസ്. സത്യൻ, കെ.കെ. ജനാർദ്ദൻ, പി.റോസ, എൻ.ടി. റോസമ്മ, എന്നിവരും ഒപ്പം ഉണ്ടായിരുന്നു.

Related posts

ഇരിട്ടി നഗരത്തിൽ സ്വകാര്യ വാഹന പാർക്കിങ്ങിന്‌ 10 മുതൽ കർശന നിയന്ത്രണം

Aswathi Kottiyoor

മക്കൾക്കൊപ്പം വിജയപ്രഖ്യാപനവും റിസോഴ്സ് ടീം അംഗങ്ങൾക്കുള്ള ആദരവും

Aswathi Kottiyoor

ഓണം സ്പെഷ്യൽഡ്രൈവ് ; 22 കുപ്പി വിദേശ മദ്യവുമായി പേരിയ, പടിയൂർ സ്വദേശികൾ പേരാവൂർ എക്സൈസിന്റെ പിടിയിൽ

Aswathi Kottiyoor
WordPress Image Lightbox