ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം 11 ബോയ്സ് / ഗേൾസ് ഹൈസ്കൂളുകൾ മിക്സഡ് സ്കൂളുകളാക്കിയെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻ കുട്ടി. സ്കൂൾ അധികൃതരും പിടിഎയും തദ്ദേശ ഭരണ സ്ഥാനവും സംയുക്തമായി തീരുമാനമെടുത്ത് ആവശ്യപ്പെട്ടാൽ കൂടുതൽ സ്കൂളുകൾ മിക്സഡ് ആക്കാൻ അനുമതി നൽകുമെന്നും മന്ത്രി പറഞ്ഞു.
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം മിക്സഡ് സ്കൂളുകളാക്കിയ സ്കൂളുകളുടെ പേര് വിവരം ഇനി-സാധാരണ നിലയിൽ സ്കൂൾ അധികൃതരും അധ്യാപക രക്ഷാകർതൃ സമിതിയും തദ്ദേശ ഭരണ സ്ഥാപനവും സംയുക്തമായി തീരുമാനമെടുത്താലാണ് ഈ നിലയിൽ സ്കൂളുകളെ മാറ്റുന്നത്. ഈ നിലയിൽ സംയുക്തമായ ആവശ്യം ഇനിയും സർക്കാരിന് മുന്നിലേക്ക് എത്തുകയാണെങ്കിൽ കൂടുതൽ ബോയ്സ് / ഗേൾസ് സ്കൂളുകൾക്ക് മിക്സഡ് സ്കൂൾ അംഗീകാരം നൽകും. ലിംഗ തുല്യത, ലിംഗസമത്വം, ലിംഗാവബോധം എന്നിവ മുൻനിർത്തിയുള്ള പ്രവർത്തനം തുടരുമെന്നും പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.