35.3 C
Iritty, IN
November 22, 2024
  • Home
  • Kerala
  • കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി: സ​ർ​വീ​സ് മു​ട​ങ്ങി​യ​തി​ന്‍റെ ന​ഷ്ടം ജീ​വ​ന​ക്കാ​രി​ൽനി​ന്ന്‌ ഈ​ടാ​ക്കും
Kerala

കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി: സ​ർ​വീ​സ് മു​ട​ങ്ങി​യ​തി​ന്‍റെ ന​ഷ്ടം ജീ​വ​ന​ക്കാ​രി​ൽനി​ന്ന്‌ ഈ​ടാ​ക്കും

ജീ​​​വ​​​ന​​​ക്കാ​​​ർ പ​​​ണി​​​മു​​​ട​​​ക്കി​​​യ ദി​​​വ​​​സ​​​ത്തെ ന​​​ഷ്ടം ജീ​​​വ​​​ന​​​ക്കാ​​​രി​​​ൽ നി​​​ന്നും ഈ​​​ടാ​​​ക്കാ​​​ൻ കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ന​​​ട​​​പ​​​ടി തു​​​ട​​​ങ്ങി. ഇ​​​തി​​​ന്‍റെ പ്രാ​​​ഥ​​​മി​​​ക ഘ​​​ട്ട​​​മെ​​​ന്ന നി​​​ല​​​യി​​​ൽ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ശ​​​മ്പ​​​ളം കു​​​റ​​​വ് ചെ​​​യ്യാ​​​നാ​​​ണ് നി​​​ർ​​​ദേ​​​ശം. സ​​​ർ​​​വീ​​​സ് മു​​​ട​​​ക്കം മൂ​​​ലം കോ​​​ർ​​​പ​​​റേ​​​ഷ​​​നു​​​ണ്ടാ​​​യ ന​​​ഷ്ട​​​വും ഹാ​​​ജ​​​രാ​​​കാ​​​തി​​​രു​​​ന്ന ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ വി​​​വ​​​ര​​​വും ആ​​​റി​​​ന് മു​​​മ്പ് ചീ​​​ഫ് ഓ​​​ഫീ​​​സി​​​ൽ എ​​​ത്തി​​​ക്ക​​​ണ​​​മെ​​​ന്നും യൂ​​​ണി​​​റ്റ് ഓ​​​ഫീ​​​സ​​​ർ​​​മാ​​​ർ​​​ക്ക് ഉ​​​ത്ത​​​ര​​​വ് ന​​​ല്കി​​​യി​​​ട്ടു​​​ണ്ട്.

ശ​​​മ്പ​​​ള വി​​​ത​​​ര​​​ണ​​​ത്തി​​​ലെ അ​​​നി​​​ശ്ചി​​​ത​​​ത്വം അ​​​വ​​​സാ​​​നി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ക​​​ഴി​​​ഞ്ഞ മേ​​​യ് ആ​​​റി​​​ന് കോ​​​ൺ​​​ഗ്ര​​​സ് നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള ടി ​​​ഡി​​​എ​​​ഫ്, ബി​​​എം​​​എ​​​സ് നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള എം​​​പ്ലോ​​​യീ​​​സ് സം​​​ഘ് എ​​​ന്നീ സം​​​ഘ​​​ട​​​ന​​​ക​​​ൾ പ​​​ണി​​​മു​​​ട​​​ക്ക് ന​​​ട​​​ത്തി​​​യി​​​രു​​​ന്നു. സി​​​ഐ​​​ടി​​​യു നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള എം​​​പ്ലോ​​​യീ​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ പ​​​ണി​​​മു​​​ട​​​ക്ക് പ്ര​​​ഖ്യാ​​​പി​​​ക്കു​​​ക​​​യും പി​​​ന്നീ​​​ട് പി​​​ന്മാ​​​റു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു. ഫ​​​ല​​​ത്തി​​​ൽ മേ​​​യ് ആ​​​റി​​​ന് കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യി​​​ൽ പൂ​​​ർ​​​ണ പ​​​ണി​​​മു​​​ട​​​ക്കാ​​​യി​​​രു​​​ന്നു. ഈ ​​​ദി​​​വ​​​സം ജോ​​​ലി​​​യ്ക്ക് ഹാ​​​ജ​​​രാ​​​കാ​​​തി​​​രു​​​ന്ന​​​വ​​​ർ​​​ക്ക് ഡ​​​യ​​​സ്നോ​​​ൺ ആ​​​യി​​​രു​​​ന്നു.

എ​​​ന്നാ​​​ൽ സ​​​മ​​​ര​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് മേ​​​യ് അ​​​ഞ്ചി​​​നും ഏ​​​ഴി​​​നും പ്രാ​​​യോ​​​ഗി​​​ക​​​വും സാ​​​ങ്കേ​​​തി​​​ക​​​വു​​​മാ​​​യ കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ൽ ജോ​​​ലി​​​യ്ക്ക് ഹാ​​​ജ​​​രാ​​​കാ​​​ൻ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് ക​​​ഴി​​​യാ​​​തെ വ​​​ന്നി​​​ട്ടു​​​ണ്ട്. ഈ ​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ജോ​​​ലി​​​യ്ക്ക് ഹാ​​​ജ​​​രാ​​​വാ​​​തി​​​രി​​​ക്കു​​​ക​​​യും അ​​​തു മൂ​​​ലം സ​​​ർ​​​വീ​​​സ് ഓ​​​പ്പ​​​റേ​​​ഷ​​​ൻ മു​​​ട​​​ങ്ങു​​​ക​​​യും ചെ​​​യ്ത​​​തി​​​ന്‍റെ വി​​​ശ​​​ദ വി​​​വ​​​ര​​​ങ്ങ​​​ളും ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ളും ആ​​​റി​​​ന് മു​​​മ്പ് യൂ​​​ണി​​​റ്റ് ഓ​​​ഫീ​​​സ​​​ർ​​​മാ​​​ർ ത​​​യാ​​​റാ​​​ക്കി ചീ​​​ഫ് ഓ​​​ഫീ​​​സി​​​ൽ എ​​​ത്തി​​​ക്ക​​​ണം. അ​​​ഞ്ചി​​​നും ഏ​​​ഴി​​​നും ഹാ​​​ജ​​​രാ​​​കാ​​​തി​​​രു​​​ന്ന ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ആ ​​​ദി​​​വ​​​സ​​​ത്തെ ശ​​​മ്പ​​​ളം കു​​​റ​​​വ് ചെ​​​യ്ത് മാ​​​ത്ര​​​മേ ഈ ​​​മാ​​​സം ശ​​​മ്പ​​​ള ബി​​​ൽ ത​​​യാ​​​റാ​​​ക്കാ​​​വു.

ജീ​​​വ​​​ന​​​ക്കാ​​​ർ അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി ഹാ​​​ജ​​​രാ​​​കാ​​​തി​​​രു​​​ന്ന​​​തി​​​നാ​​​ൽ റി​​​സ​​​ർ​​​വേ​​​ഷ​​​ൻ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള സ​​​ർ​​​വീ​​​സു​​​ക​​​ൾ റ​​​ദ്ദാ​​​ക്കേ​​​ണ്ടി വ​​​രി​​​ക​​​യും കോ​​​ർ​​​പ​​​റേ​​​ഷ​​​ന് ന​​​ഷ്ടം ഉ​​​ണ്ടാ​​​വു​​​ക​​​യും മു​​​ൻ​​​കൂ​​​ട്ടി റി​​​സ​​​ർ​​​വ് ചെ​​​യ്ത​​​വ​​​ർ​​​ക്ക് യാ​​​ത്രാ ക്ലേ​​​ശ​​​മു​​​ണ്ടാ​​​വു​​​ക​​​യും ചെ​​​യ്ത​​​താ​​​യി ഉ​​​ത്ത​​​ര​​​വി​​​ൽ പ​​​റ​​​യു​​​ന്നു. ഇ​​​തി​​​ന് കാ​​​ര​​​ണ​​​ക്കാ​​​രാ​​​യ ജീ​​​വ​​​ന​​​ക്കാ​​​രി​​​ൽ നി​​​ന്നാ​​​ണ് ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ഈ​​​ടാ​​​ക്കു​​​ന്ന​​​ത്.

Related posts

60 ലക്ഷം രൂപയുടെ 1 കിലോഗ്രാം സ്വർണമിശ്രിതം പിടികൂടി

Aswathi Kottiyoor

ഒ​രു വ​ർ​ഷ​ത്തി​നി​ടെ നാ​യ്ക്ക​ളു​ടെ ക​​ടി​​യേ​​റ്റ​​വർ 2.99 ല​​ക്ഷം

Aswathi Kottiyoor

കാര്യവട്ടം അന്താരാഷ്ട്ര ഏകദിന മത്സരത്തിന് വിനോദ നികുതി കൂട്ടിയെന്ന വാർത്ത വാസ്തവവിരുദ്ധം: മന്ത്രി എം ബി രാജേഷ്

Aswathi Kottiyoor
WordPress Image Lightbox