24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • പേവിഷബാധ: വേണം അതീവ ജാഗ്രത*
Kerala

പേവിഷബാധ: വേണം അതീവ ജാഗ്രത*

പേവിഷബാധയ്ക്കെതിരേ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.നാരായണ നായ്ക് അറിയിച്ചു. സൂക്ഷിച്ചാൽ പേവിഷബാധ പൂർണമായും ഒഴിവാക്കാം. രോഗലക്ഷണങ്ങൾ പ്രത്യക്ഷമായാൽ മരണം ഉറപ്പായ രോഗമായതിനാൽ തികഞ്ഞ സൂക്ഷ്മത പുലർത്തുകയും രോഗത്തെ പ്രതിരോധിക്കുകയുമാണ് വേണ്ടത്.

വളർത്തുമൃഗങ്ങളുമായോ മറ്റു മൃഗങ്ങളുമായോ ഇടപഴകുമ്പോൾ അവയുടെ കടിയേൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. കടിയേറ്റാൽ ഈഭാഗം സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകിയശേഷം വൃത്തിയുള്ള പഞ്ഞിയോ തുണിയോ ഉപയോഗിച്ച് തുടക്കണം. തുടർന്ന് ആശുപത്രിയിലെത്തിച്ച് ചികിത്സതേടണം.

പേവിഷബാധ സംശയിക്കുന്ന മൃഗങ്ങളിൽനിന്ന് കടിയോ പോറലോ ഏൽക്കുകയോ ഇവയുമായി നേരിട്ട് സമ്പർക്കത്തിൽവരികയോ ചെയ്താൽ നിർബന്ധമായും പേവിഷബാധയ്ക്കെതിരേയുള്ള കുത്തിവെപ്പായ ഇൻട്രാ ഡെർമൽ റാബീസ് വാക്സിൻ എടുക്കണം.

*വാക്സിൻ കിട്ടുന്ന സ്ഥലങ്ങൾ:*

ജില്ലയിൽ ഈ കുത്തിവെപ്പ് സാമൂഹിക ആരോഗ്യകേന്ദ്രങ്ങൾ, താലൂക്ക് ആശുപത്രികൾ, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, തലശ്ശേരി ജനറൽ ആശുപത്രി, ജില്ലാ ആശുപത്രി, ഗവ. മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ സൗജന്യമായി ലഭിക്കും. കടിയേറ്റ മുറിവിൽനിന്ന്‌ രക്തം പൊടിയുന്നുണ്ടെങ്കിൽ ആദ്യ ഡോസ് വാക്സിനോടൊപ്പം ആന്റി റാബീസ് സിറമായ ഇമ്യൂണോ ഗ്ലോബുലിൻ കൂടി എടുക്കണം. ഇത് മെഡിക്കൽ കോളേജ്, ജില്ലാ ആശുപത്രി, ജനറൽ ആശുപത്രി എന്നിവിടങ്ങളിൽ ലഭിക്കും. മൃഗങ്ങളിൽനിന്ന് കടിയോ പോറലോ ഏൽക്കുമ്പോഴാണ് ഉമിനീരിൽനിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നത്.

Related posts

വായ്പ ആപ്പുകൾ: ബുദ്ധികേന്ദ്രങ്ങൾ ചൈനയും തയ്‌വാനും കേന്ദ്രീകരിച്ച്

Aswathi Kottiyoor

പഞ്ചാബും മാസ്‌ക്‌ നിർബന്ധമാക്കി; ഡൽഹിയിൽ വ്യതിയാനം വന്ന എട്ടു വൈറസുകൾ കൂടി

Aswathi Kottiyoor

ശ​ബ​രി​മ​ല ന​ട തു​റ​ന്നു; ഭ​ക്ത​ർ​ക്ക് പ്ര​വേ​ശ​നം ഞാ​യ​റാ​ഴ്ച മു​ത​ൽ

Aswathi Kottiyoor
WordPress Image Lightbox