22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ചൈനയില്‍ പുതിയ കോവിഡ് വകഭേദം; ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു
Kerala

ചൈനയില്‍ പുതിയ കോവിഡ് വകഭേദം; ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു

ചൈനയില്‍ പുതിയ കോവിഡ് വകഭേദങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ കൂട്ട ടെസ്റ്റിന് ഒരുങ്ങി രാജ്യം.പ്രാദേശിക തലത്തില്‍ പ്രതിദിന കേസുകളുടെ എണ്ണത്തില്‍ ജൂണിനെ അപേക്ഷിച്ച്‌ മുന്നൂറിലധികം കേസുകളുടെ വര്‍ദ്ധയാണ് നിലവില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ആഗോള കണക്കുകളുമായി താരതമ്യം ചെയ്യുമ്ബോള്‍ വളരെ കുറവാണെങ്കിലും സുരക്ഷ മുന്‍ നിര്‍ത്തി പലയിടങ്ങളിലും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ദശലക്ഷ കണക്കിന് ആളുകളെയാണ് ലോക്ക് ഡൗണ്‍ ബാധിച്ചിരിക്കുന്നത്.

ഫുജിയാനിലെ തെക്കുകിഴക്കന്‍ പ്രവിശ്യ,ജിയോചെങ് ജില്ല, സിയാപു തുടങ്ങിയ ഇടങ്ങളില്‍ പരിശോധന യജ്ഞം നടന്നു. നിങ്‌ഡെ പ്രദേശത്ത് ഒരു കുടുംബത്തിലെ പത്ത് പേരില്‍ രോഗം സ്ഥിരീകരിച്ചു. ആകെ 380 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ 339 പേരും ലക്ഷണങ്ങള്‍ ഇല്ലാതെ പോസറ്റീവ് ആയവരാണ്

Related posts

കൊച്ചി–സേലം എൽപിജി പൈപ്പ്‌ലൈൻ കമീഷനിങ്‌ ജൂണിൽ

Aswathi Kottiyoor

റോഡപകടം: തുടർനടപടിക്ക് ഏകീകൃത മൊബൈൽ ആപ്.

Aswathi Kottiyoor

സ​തീ​ശ​ൻ പാ​ച്ചേ​നി​യു​ടെ നി​ല ഗു​രു​ത​രം

Aswathi Kottiyoor
WordPress Image Lightbox