മഹാരാഷ്ട്രയിലെ സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി രാഹുല്‍ നര്‍വേക്കര്‍ക്ക് ജയം. നര്‍വേര്‍ക്കര്‍ മഹാരാഷ്ട്ര സ്പീക്കറായി ചുമതല ഏറ്റെടുത്തു.
ബിജെപിയും ശിവസേനാ വിമത പക്ഷവും കരുത്തുകാട്ടിയ തെരഞ്ഞെടുപ്പില്‍ 164 വോട്ടുകളുടെ പിന്തുണയാണ് നര്വേര്ക്കര്ക്ക് ലഭിച്ചത്. എംഎന്‍എസ്, ബഹുജന്‍ വികാസ് അഘാടി എന്നീ പാര്‍ട്ടികളും ബിജെപിക്ക് അനുകൂലമായി വോട്ടു രേഖപ്പെടുത്തി.
ശിവസേനാ സ്ഥാനാര്‍ഥി രാജന് സാല്‍വിയ്ക്ക് 107 വോട്ടുകളാണ് കിട്ടിയത്. ശിവസേനയുടെയും എന്‍സിപിയുടെയും കോണ്‍ഗ്രസിന്റെയും പിന്തുണയോടെയാണ് സാല്‍വി മത്സരിച്ചത്.
ശിവസേനയില്‍ നിന്ന് വിട്ടുപോയ 38 എംഎല്‍എമാരും ബിജെപിക്ക് അനുകൂലമായി വോട്ടു ചെയ്തു. ഇന്നലെ രാത്രിയോടെയാണ് വിമത എംഎല്‍എമാര്‍ മുംബൈയിലെത്തിയത്.
ബിജെപി സ്ഥാനാര്‍ഥി വന്‍ പിന്തുണയോടെ ജയിച്ചതോടെ നാളത്തെ വിശ്വാസ വോട്ടെടുപ്പില്‍ വിമത പക്ഷത്തില്‍ ചിലരുടെ പിന്തുണ ലഭിച്ചേക്കുമെന്ന ഉദ്ധവ് താക്കറെ പക്ഷത്തിന്റെ പ്രതീക്ഷയും ഇതോടെ അസ്തമിച്ചു.