22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • വി​​​മാ​​​ന​​​ങ്ങ​​​ൾ​​​ക്കു യാ​​​ത്രാ​​​മ​​​ധ്യേ കൊ​​​ച്ചി​​​യി​​​ലി​​​റ​​​ങ്ങി ഇ​​​ന്ധ​​​നം നി​​​റ​​​യ്ക്കാം
Kerala

വി​​​മാ​​​ന​​​ങ്ങ​​​ൾ​​​ക്കു യാ​​​ത്രാ​​​മ​​​ധ്യേ കൊ​​​ച്ചി​​​യി​​​ലി​​​റ​​​ങ്ങി ഇ​​​ന്ധ​​​നം നി​​​റ​​​യ്ക്കാം

കൊ​​​ച്ചി​​​ക്കു സ​​​മീ​​​പ​​​ത്തു​​​കൂ​​​ടി​​​യു​​​ള്ള രാ​​​ജ്യാ​​​ന്ത​​​ര വ്യോ​​​മ​​​പാ​​​ത​​​ക​​​ളി​​​ൽ സ​​​ഞ്ച​​​രി​​​ക്കു​​​ന്ന വി​​​മാ​​​ന​​​ങ്ങ​​​ൾ​​​ക്കു യാ​​​ത്രാ​​​മ​​​ധ്യേ കൊ​​​ച്ചി​​​യി​​​ലി​​​റ​​​ങ്ങി ഇ​​​ന്ധ​​​നം നി​​​റ​​​യ്ക്കാ​​​നു​​​ള്ള സൗ​​​ക​​​ര്യം കൊ​​​ച്ചി രാ​​ജ്യാ​​ന്ത​​ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ (സി​​യാ​​ൽ) ഏ​​​ർ​​​പ്പെ​​​ടു​​​ത്തി. സി​​യാ​​ലി​​ന്‍റെ ച​​​രി​​​ത്ര​​​ത്തി​​​ൽ ആ​​​ദ്യ​​​മാ​​​യാ​​​ണ് ടെ​​​ക്‌​​​നി​​​ക്ക​​​ൽ ലാ​​​ൻ​​​ഡിം​​ഗ് എ​​​ന്ന​​​റി​​​യ​​​പ്പെ​​​ടു​​​ന്ന ഈ ​​​സം​​​വി​​​ധാ​​​നം ഒ​​​രു​​​ക്കി​​​യ​​​ത്. മൂ​​​ന്നു​ ദി​​​വ​​​സ​​​ത്തി​​​നി​​ടെ സ​​​മീ​​​പ റൂ​​​ട്ടു​​​ക​​​ളി​​​ൽ പ​​​റ​​​ന്ന ഒ​​മ്പ​​തു വി​​​മാ​​​ന​​​ങ്ങ​​​ൾ നെ​​ടു​​മ്പാ​​ശേ​​രി വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ ലാ​​ൻ​​ഡ് ചെ​​യ്ത് ഇ​​​ന്ധ​​​നം നി​​​റ​​​ച്ചു.

4.75 ല​​​ക്ഷം ലി​​​റ്റ​​​ർ ഇ​​​ന്ധ​​​ന​​​മാ​​​ണ് ഇ​​​വി​​ടെ നി​​​ന്നു നി​​​റ​​​ച്ച​​​ത്. ലാ​​​ൻ​​​ഡിം​​ഗ് ഫീ ​​​ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ഫീ​​​സ് ഈ​​​ടാ​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ വി​​​മാ​​​ന​​​ത്താ​​​വ​​​ള വ​​​രു​​​മാ​​​ന​​​ത്തി​​​ൽ വ​​​ർ​​​ധ​​​ന​​​യു​​​ണ്ടാ​​​ക്കാ​​​നും കൊ​​​ച്ചി​​​യു​​​ടെ ഇ​​​ന്ധ​​​നവി​​​ത​​​ര​​​ണ സം​​​വി​​​ധാ​​​ന​​​ത്തി​​​ൽ പു​​​രോ​​​ഗ​​​തി​​​യു​​​ണ്ടാ​​​ക്കാ​​​നും ഇ​​​ത് ഉ​​​പ​​​ക​​​രി​​​ക്കും. ശ്രീ​​​ല​​​ങ്ക​​​യി​​​ലെ ഇ​​​ന്ധ​​​ന പ്ര​​​തി​​​സ​​​ന്ധി​​​യെ​​​ത്തു​​​ട​​​ർ​​​ന്ന് ചി​​​ല വി​​​മാ​​​നക്കമ്പ​​​നി​​​ക​​​ൾ ഇ​​​ത്ത​​​ര​​​മൊ​​​രു ആ​​​വ​​​ശ്യ​​​വു​​​മാ​​​യി സി​​യാ​​ലി​​നെ സ​​​മീ​​​പി​​​ച്ചി​​​രു​​​ന്നു. ഇ​​​തു മൂ​​​ല​​​മാ​​​ണ് ഇ​​​ത്ത​​​ര​​​ത്തി​​​ൽ സം​​​വി​​​ധാ​​​നം ഒ​​​രു​​​ക്കു​​​ന്ന​​​തി​​​നെക്കുറി​​​ച്ച് ആ​​​ലോ​​​ചി​​​ച്ച​​​ത്.

സി​​യാ​​ലി​​ൽ ഈ ​​സൗ​​​ക​​​ര്യ​​​മൊ​​​രു​​​ക്കി​​​യ​​​തോ​​​ടെ കൊ​​​ളം​​​ബോ​​​യി​​​ൽ നി​​​ന്നു യൂ​​​റോ​​​പ്പി​​​ലേ​​​ക്കും ഗ​​​ൾ​​​ഫി​​​ലേ​​​ക്കും പോ​​​കു​​​ന്ന വി​​​മാ​​​ന​​​ങ്ങ​​​ളാ​​​ണ് ഇ​​​ന്ധ​​​നം നി​​​റ​​​യ്ക്കാ​​​നാ​​​യി കൊ​​​ച്ചി​​​യി​​​ലി​​​റ​​​ങ്ങി​​​യ​​​ത്. ഇ​​​ത്ത​​​ര​​​മൊ​​​രു സാ​​​ധ്യ​​​ത മു​​​ന്നി​​​ൽ​​​ക്ക​​ണ്ട് സി​​യാ​​ൽ വി​​​മാ​​​ന ഇ​​​ന്ധ​​​ന ഹൈ​​​ഡ്ര​​​ന്‍റ് സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളും പ​​​ര​​​മാ​​​വ​​​ധി കാ​​​ര്യ​​​ക്ഷ​​​മ​​​മാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ൻ പ​​​ദ്ധ​​​തി ത​​​യാ​​​റാ​​​ക്കി​​​യി​​​രു​​​ന്നു.

Related posts

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: സ്‌പെഷ്യൽ വോട്ടർമാർക്ക് തപാൽ വോട്ട്

Aswathi Kottiyoor

ഐബിപിഎസ് ഇന്റര്‍വ്യൂ; കേരളത്തെ ഒഴിവാക്കിയത് പുനഃപരിശോധിക്കണം: ബെഫി

Aswathi Kottiyoor

റബറിന്‌ പ്രത്യേക പാക്കേജ് 
അനുവദിക്കണം: മന്ത്രി പി പ്രസാദ്

Aswathi Kottiyoor
WordPress Image Lightbox