നടനും നിർമാതാവുമായ വിജയ്ബാബുവിനെതിരേ അതിജീവിത സുപ്രീം കോടതിയിലേക്ക്. വിജയ്ബാബുവിന്റെ മുൻകൂർജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് അതിജീവിത കോടതിയെ സമീപിക്കുന്നത്.
ജാമ്യത്തിലുള്ള പ്രതി സാക്ഷികളെയും തന്നെയും സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും സാധ്യതയുണ്ട്. പ്രതിയുടെ സമൂഹത്തിലെ സ്വാധീനം കണക്കിലെടുത്ത് കേസിൽ ഇടപെടാൻ ഇടയുണ്ടെന്നും അതിജീവിത ഹർജിയിൽ പറയുന്നു.