• Home
  • Kerala
  • വിയറ്റ്‌നാം യുദ്ധം:50 വര്‍ഷത്തിന് ശേഷം അവസാന ചികിത്സയും പൂര്‍ത്തിയാക്കി ‘നാപാം പെണ്‍കുട്ടി’
Kerala

വിയറ്റ്‌നാം യുദ്ധം:50 വര്‍ഷത്തിന് ശേഷം അവസാന ചികിത്സയും പൂര്‍ത്തിയാക്കി ‘നാപാം പെണ്‍കുട്ടി’

വിയറ്റ്‌നാം യുദ്ധത്തിനിടെ നാപാം ബോംബാക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയുടെ ചികിത്സയുടെ അവസാന ഘട്ടവും പൂര്‍ത്തിയായി. 50 വര്‍ഷങ്ങള്‍ക്ക് ശേഷം ത്വക്കിന് നടത്തിയ ചികിത്സയോടെയാണ് ഭാന്‍ തി കിം പുക്കിന്റെ ചികിത്സ അവസാനിക്കുന്നത്.

നാപ്പാം ബോംബ് പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് കിമ്മിന്റെ ശരീരത്ത് ഗുരുതര പരിക്കുകളുണ്ടായിരുന്നു. ഒമ്പത് വയസായിരുന്നു അന്ന് പ്രായം. ആഴമേറിയ തീപൊള്ളലുമായി ജീവന് വേണ്ടി നഗ്നനായി ഓടിവരുന്ന കിമ്മിന്റെ ചിത്രവും പിന്നീട് ആഗോള തലത്തില്‍ പ്രശസ്തമായി. ആ ചിത്രത്തിന് ഫോട്ടോഗ്രാഫര്‍ നിക് ഊട്ടിന് പുലിറ്റ്‌സര്‍ പുരസ്‌കാരവും ലഭിച്ചു.

ഈ മാസം ആദ്യമാണ് ‘നാപാം ഗേള്‍’ എന്നറിയപ്പെടുന്ന കിമ്മിന് അവസാന ത്വക് ചികിത്സ നടത്തിയത്.ഇതോടെ നീണ്ട നാളത്തെ ചികിത്സ അവസാനിക്കുകയായിരുന്നു. ‘വിയറ്റ്‌നാം പട്ടാളക്കാര്‍ തങ്ങളോട് ഓടിപ്പോകാന്‍ ഉച്ചത്തില്‍ പറയുന്നുണ്ടായിരുന്നു. ഒരു ബോംബ് ഷെല്‍റ്ററിനടുത്ത് കുട്ടികളുമായി കളിക്കുന്നതിനിടയിലാണ് എനിക്കപകടമുണ്ടായത്’- കിം പറഞ്ഞു.

ആശുപത്രിയില്‍ ഒരുവര്‍ഷത്തിലധികം നടത്തിയ ചികിത്സയിലൂടെയാണ് കിമ്മിന്റെ പരിക്ക് ഒരുവിധം ഭേദമായത്. പിന്നീട് ഭര്‍ത്താവിനൊപ്പം ഇവര്‍ ക്യാനഡയിലേയ്ക്ക് മാറി താമസിക്കുകയായിരുന്നു.’ഇന്നിപ്പോള്‍ 50 വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ യുദ്ധത്തിന്റെ ഇരയല്ല. ഞാന്‍ നാപാം പെണ്‍കുട്ടിയല്ല.ഇപ്പോള്‍ ഞാനൊരു സുഹൃത്താണ്, സഹായിയാണ്, മുത്തശിയാണ്. സമാധാനത്തിന് വേണ്ടി സംസാരിക്കുന്ന ഒരു അതിജീവിതയാണ്’- കിം പറഞ്ഞു

Related posts

കോവിഡ്; ആദ്യ ഡോസ് വാക്സിനേഷൻ 90% .

Aswathi Kottiyoor

അരിക്കൊമ്പനെ പേടിവേണ്ടെന്ന്‌ തമിഴ്‌നാട്‌ വനംവകുപ്പ്‌; ചുറ്റിക്കറങ്ങൽ കൂടി

Aswathi Kottiyoor

റോഡുകളിലെ കേബിൾ കെണികൾ ചർച്ച ചെയ്യാൻ യോഗം14-ന്.; മന്ത്രി ആന്റണി രാജു

Aswathi Kottiyoor
WordPress Image Lightbox