പേരാവൂർ: ആന്റിഡ്രഗ്സ് സ്റ്റുഡന്റ്സ് യൂണിയന്റെയും (എഡിഎസ്യു) ദീപികയുടെയും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന ലഹരിവിരുദ്ധ കിക്ക് ഔട്ട് ബോധവത്കരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്നു ഉച്ചകഴിഞ്ഞു രണ്ടിന് പേരാവൂർ മേജർ ആർക്കി എപ്പിസ്കോപ്പൽ പിൽഗ്രിം സെന്ററിൽ നടക്കും. തലശേരി അതിരൂപത ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം നിർവഹിക്കും.
കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ അധ്യക്ഷത വഹിക്കും. എഡിഎസ്യു ഡയറക്ടർ ഫാ. ചാക്കോ കുടിപ്പറന്പിൽ ആമുഖപ്രഭാഷണവും തലശേരി അതിരൂപത വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി അനുഗ്രഹപ്രഭാഷണവും നടത്തും. പേരാവൂർ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടനദേവാലയം ആർച്ച്പ്രീസ്റ്റ് റവ. ഡോ. തോമസ് കൊച്ചുകരോട്ട്, തലശേരി അതിരൂപത കോർപറേറ്റ് മാനേജർ ഫാ. മാത്യു ശാസ്താംപടവിൽ, ദീപിക റെസിഡന്റ് മാനേജർ ഫാ. ജോബിൻ വലിയപറന്പിൽ എന്നിവർ പ്രസംഗിക്കും.
എഡിഎസ്യു ചീഫ് കോ-ഓർഡിനേറ്റർ അഡ്വ. മനോജ് എം. കണ്ടത്തിൽ സ്വാഗതവും പേരാവൂർ സെന്റ് ജോസഫ്സ് എച്ച്എസ്എസ് പ്രിൻസിപ്പൽ സെബാസ്റ്റ്യൻ കൂറ്റാരപ്പള്ളി നന്ദിയും പറയും. റിട്ട. ജോയിന്റ് എക്സൈസ് കമ്മീഷണർ പി.കെ. സുരേഷ് കിക്ക് ഔട്ട് സെമിനാർ നയിക്കും.