23.6 C
Iritty, IN
July 6, 2024
  • Home
  • Kerala
  • പ്ലാസ്റ്റിക് നിരോധനം: ഡൽഹിയിൽ നിയമം ലംഘിച്ചാൽ ഒരു ലക്ഷം പിഴ, അഞ്ചു വർഷം തടവ്
Kerala

പ്ലാസ്റ്റിക് നിരോധനം: ഡൽഹിയിൽ നിയമം ലംഘിച്ചാൽ ഒരു ലക്ഷം പിഴ, അഞ്ചു വർഷം തടവ്

ന്യൂഡൽഹി: രാജ്യത്ത് ഒറ്റത്തവണ പ്ലാസ്റ്റിക്കിനു നിരോധനം പ്രാബല്യത്തിൽ വന്നതോടെ നിയന്ത്രണം കടുപ്പിച്ച് ഡൽഹി സർക്കാർ. പ്ലാസ്റ്റിക് നിരോധനം ലംഘിച്ചാൽ ഒരു ലക്ഷം രൂപ വരെ പിഴയോ അഞ്ചു വർഷം തടവുശിക്ഷയോ ലഭിക്കുമെന്ന് ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായി. നിരോധനം നടപ്പാക്കാൻ കർശന നിർദ്ദേശം നൽകിയതായി റായി അറിയിച്ചു.

നിരോധിക്കപ്പെട്ട 19 പ്ലാസ്റ്റിക് ഇനങ്ങൾ നിർമ്മിക്കുന്ന യൂണിറ്റുകൾക്ക് ഡൽഹി സർക്കാർ ഇതിനകം തന്നെ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ഇനി ശിക്ഷാ നടപടികളിലേക്കു കടക്കുമെന്ന് പരിസ്ഥിതി മന്ത്രി പറഞ്ഞു.

ഒറ്റത്തവണ പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുന്നതിൽ ജനങ്ങളെ ബോധവത്കരിക്കുന്നതിനാണ് സർക്കാർ മുൻഗണന നൽകുന്നത്. നിരോധനം കർശനമായി നടപ്പാക്കാൻ മലിനീകരണ നിയന്ത്രണ സമിതിയും റവന്യൂ വകുപ്പും മുനിസിപ്പൽ കോർപ്പറേഷനും പരിശോധനകൾ സംഘടിപ്പിക്കും. ജൂലൈ പത്തുവരെ നിയമം ലംഘിക്കുന്നവർക്കു മുന്നറിയിപ്പു നൽകും. അതിനു ശേഷം ശിക്ഷാ നടപടികളിലേക്കു കടക്കും.- മന്ത്രി പറഞ്ഞു.

Related posts

പെൻഷൻകാരുടെ ആശ്രിതർക്കും ആരോഗ്യപരിരക്ഷ ; മെഡിസെപ്‌ തീരുമാനം നാളെ മന്ത്രിസഭാ യോഗത്തിൽ .

Aswathi Kottiyoor

വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ നാല് യോഗ്യതാ തീയതികൾ

Aswathi Kottiyoor

സംസ്ഥാനത്ത് വീണ്ടും മങ്കി പോക്സ്; വിദേശത്ത് നിന്ന് കാസർകോട് എത്തിയ 37 കാരന് രോഗബാധ

Aswathi Kottiyoor
WordPress Image Lightbox