23.4 C
Iritty, IN
July 5, 2024
  • Home
  • Kerala
  • പാചക വാതക വില കുറയുന്നു; വാണിജ്യ സിലണ്ടറിന് കുറഞ്ഞത് 188 രൂപ
Kerala

പാചക വാതക വില കുറയുന്നു; വാണിജ്യ സിലണ്ടറിന് കുറഞ്ഞത് 188 രൂപ

രാജ്യത്ത് പാചകവാതകവില കുത്തനെ കുറഞ്ഞു. വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന് 188 രൂപയുടെ കുറവാണ് വരുത്തിയിരിക്കുന്നത്. ഇതോടെ വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന് വില 2035 രൂപയായി. ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല.രാജ്യത്തെ വിവിധ നഗരങ്ങളിലും ആനുപാതികമായി വിലക്കുറവ് നിലവിൽ വന്നു. ഡൽഹിയിൽ 198 രൂപയുടെ കുറവാണുണ്ടായത്. മുംബയിൽ 187 രൂപയും കൊൽക്കത്തയിൽ 182 രൂപയും കുറവുണ്ട്. ഗാർഹിക സിലിണ്ടറിന് മെയ്‌ 19ന് നിശ്ചയിച്ച വില തന്നെ തുടരും.

മെയ്‌ മാസത്തിൽ രണ്ട് തവണ ഗാർഹിക സിലിണ്ടറിന് വില കൂടിയിരുന്നു. മെയ്‌ ഏഴിന് 50 രൂപ കൂടി. പിന്നാലെ മെയ്‌ 19നും വർദ്ധിച്ചു. വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിനാകട്ടെ ജൂൺ മാസത്തിൽ 135 രൂപ കുറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നും വില കുറഞ്ഞത്.ഡൽഹിയിൽ രണ്ട് മാസത്തിനിടെ 330 രൂപയുടെ കുറവാണ് വാണിജ്യ സിലിണ്ടറിനുണ്ടായത്. മെയ്‌ 19ന് 2354 ആയിരുന്നെങ്കിൽ ഇന്ന് 2021ആയാണ് വില താഴ്ന്നത്. പാചക വാതക വിലയിൽ ചാഞ്ചാട്ടമുണ്ടെങ്കിലും പെട്രോൾ, ഡീസൽ വിലയിൽ രാജ്യത്ത് കഴിഞ്ഞ ഒരുമാസത്തോളമായി വർദ്ധനയോ കുറവോ വരുത്തിയിട്ടില്ല.

Related posts

കോവിഡ് മരണം ജില്ലകളിൽ നിന്നും റിപ്പോർട്ട് ചെയ്ത മരണങ്ങൾ ഉൾപ്പെടുത്താൻ നീക്കം.

Aswathi Kottiyoor

ആദ്യം ഭീഷണി, പിന്നെ സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തും; ഓണ്‍ലൈന്‍ വായ്‌പ തട്ടിപ്പ് വീണ്ടും വ്യാപകം .

Aswathi Kottiyoor

ഗർഭിണികളിൽ കോവിഡ് കൂടുതൽ മരണമുണ്ടാക്കുന്നു; വാക്സീനെടുക്കാൻ മടിക്കരുത്.

Aswathi Kottiyoor
WordPress Image Lightbox