രാജ്യത്തെ കോവിഡ് കേസുകൾ വീണ്ടും വർധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 18,819 പേർക്ക് രോഗം സ്ഥിരീകരിച്ചു. 39 പേർ മരിച്ചു. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,25,116 ആയി.
നിലവിൽ രാജ്യത്ത്1,04,555 സജീവകേസുകളുണ്ട്. 13, 827 പേര് രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.16 ശതമാനമാണ്. രാജ്യത്തെ ഭൂരിഭാഗം രോഗികള്‍ കേരളത്തിലും മഹാരാഷ്ട്രയിലുമാണ്.