22.5 C
Iritty, IN
November 21, 2024
  • Home
  • Kerala
  • ഭൂമി ഏറ്റെടുക്കൽ സാമൂഹികാഘാത പഠനം: കരട്‌ റിപ്പോർട്ട്‌ കലക്ടർക്ക്‌ നൽകി
Kerala

ഭൂമി ഏറ്റെടുക്കൽ സാമൂഹികാഘാത പഠനം: കരട്‌ റിപ്പോർട്ട്‌ കലക്ടർക്ക്‌ നൽകി

ഉൾനാടൻ ജലപാതയുടെ ഭാഗമായ മാഹി–-വളപട്ടണം കനാൽ (കട്ട്‌–-രണ്ട്‌) ഭൂമി ഏറ്റെടുക്കൽ സാമൂഹികാഘാത പഠനം നടത്തി കരട്‌ റിപ്പോർട്ട്‌ നൽകി. ഇരിട്ടി ഡോൺ ബോസ്‌കോ ആർട്‌സ്‌ ആൻഡ് സയൻസ്‌ കോളേജാണ്‌ പഠനം നടത്തി കലക്ടർക്ക്‌ റിപ്പോർട്ട്‌ നൽകിയത്‌. മാഹി–-വളപട്ടണം ജലപാതയിൽ എരഞ്ഞോളി, ധർമടം പുഴകളെ ബന്ധിപ്പിക്കുന്ന കനാലിന്‌ 35 സർവേ നമ്പറിലായി 14.8 ഏക്കർ ഭൂമിയാണ്‌ ഏറ്റെടുക്കുന്നത്‌. നഗരസഭയിലെ ഒന്ന്‌, രണ്ട്‌, മൂന്ന്‌ വാർഡുകളിലൂടെയാണ്‌ കനാൽ.
ഭൂമി ഏറ്റെടുക്കൽ 12പേരെ ഭാഗികമായും 34 പേരെ പൂർണമായും ബാധിക്കുമെന്ന്‌ സാമൂഹികാഘാത കരട്‌ റിപ്പോർട്ടിൽ പറയുന്നു. 44 കുടുംബങ്ങളുടെ ഭൂമിയാണ്‌ ഏറ്റെടുക്കുന്നത്‌. മതിയായ പ്രതിഫലവും പുനരധിവാസവും നൽകുന്നതിലൂടെ ഏറ്റെടുക്കൽ നഷ്‌ടം പരമാവധി കുറക്കാം. ആശങ്കകളകറ്റി നഷ്ടപരിഹാരം ഉടൻ നൽകണമെന്ന്‌ റിപ്പോർട്ട്‌ നിർദേശിക്കുന്നു. 2.2 മീറ്റർ ആഴവും അടിഭാഗത്ത്‌ 40 മീറ്റർ വീതിയോടെയുമാണ്‌ കനാൽ നിർമിക്കുക.
തിരുവനന്തപുരം–-കാസർകോട്‌ ഉൾനാടൻ ജലപാതയുടെ ഭാഗമായാണ്‌ പുഴകളെ ബന്ധിപ്പിക്കുന്ന കനാൽ നിർമിക്കുന്നത്‌. ചരക്കു ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും ജലഗതാഗതം ഉപയോഗപ്പെടുത്താനാണ്‌ പദ്ധതി. കേരള വാട്ടർ വേയ്‌സ്‌ ആൻഡ് ഇൻഫ്രാസ്‌ട്രക്‌ചർ ലിമിറ്റഡ്‌ ആണ്‌ കിഫ്‌ബിയിൽനിന്ന്‌ 650 കോടി രൂപ ചെലവഴിച്ച്‌ പദ്ധതി നടപ്പാക്കുന്നത്‌. മയ്യഴിപ്പുഴ മുതൽ എരഞ്ഞോളിപ്പുഴവരെയാണ്‌ മാഹി–-വളപട്ടണം ജലപാതയുടെ ആദ്യഭാഗം.

Related posts

കാണാനില്ലെന്ന പരാതികളില്ല’; ബോട്ടപകടത്തില്‍ മരണസംഖ്യ ഉയരില്ലെന്ന വിലയിരുത്തലില്‍ അധികൃതര്‍. താനൂര്‍: താനൂര്‍ ബോട്ടപകടത്തില്‍ 22 പേരുടെ മരണം

Aswathi Kottiyoor

ബക്രീദ്‌ ജൂലൈ 10ന്‌

Aswathi Kottiyoor

ജോലി വാഗ്ദാനം, ശമ്പളം 18,000 രൂപ; റോസ‌്‌ലിക്കും പത്മയ്ക്കും മുൻപ് 2 സ്ത്രീകളെ കൊല്ലാൻ ശ്രമം.

Aswathi Kottiyoor
WordPress Image Lightbox