22.5 C
Iritty, IN
November 21, 2024
  • Home
  • Kerala
  • ട്വിറ്ററിന് അന്ത്യശാസനം: ജൂലായ് നാലിനുള്ളില്‍ ഐടി ചട്ടങ്ങള്‍ പാലിച്ചില്ലെങ്കില്‍ പരിരക്ഷ നഷ്ടമാകും.*
Kerala

ട്വിറ്ററിന് അന്ത്യശാസനം: ജൂലായ് നാലിനുള്ളില്‍ ഐടി ചട്ടങ്ങള്‍ പാലിച്ചില്ലെങ്കില്‍ പരിരക്ഷ നഷ്ടമാകും.*


ന്യൂഡല്‍ഹി: ഐടി ചട്ടങ്ങള്‍ പാലിക്കാന്‍ ട്വിറ്ററിന് കേന്ദ്ര സര്‍ക്കാര്‍ അന്ത്യശാസനം നല്‍കി. ജൂലൈ നാലിനുള്ളില്‍ ഐടി ചട്ടങ്ങള്‍ പാലിച്ചില്ലെങ്കില്‍ സാമൂഹിക മാധ്യമം എന്ന നിലയില്‍ ലഭിക്കുന്ന പരിരക്ഷ നഷ്ടമാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ ട്വിറ്ററിന് മുന്നറിയിപ്പ് നല്‍കി.

ഐടി നിയമത്തിന്റെ 69 എ വകുപ്പ് പ്രകാരം നോട്ടീസ് നല്‍കിയിട്ടും ചില പോസ്റ്റുകളിലെ ഉള്ളടക്കങ്ങള്‍ക്ക് എതിരെ നടപടി സ്വീകരിക്കാത്തതിനാലാണ് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നത്. ജൂണ്‍ ആറിനും ഒമ്പതിനും നല്‍കിയ നോട്ടീസുകള്‍ പ്രകാരം ട്വിറ്റര്‍ നടപടികള്‍ സ്വീകരിച്ചില്ലെന്നാണ് വിവര സാങ്കേതിക മന്ത്രാലയം വ്യക്തമാക്കുന്നത്. ഇതേത്തുടര്‍ന്നാണ് പരിരക്ഷ എടുത്തുകളയുമെന്ന് വ്യക്തമാക്കി ട്വിറ്ററിന്റെ ചീഫ് കംപ്ലൈന്‍സ് ഓഫീസര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നോട്ടീസ് നല്‍കിയത്.

ഏത് പോസ്റ്റിനിതിരെ നടപടി എടുക്കാത്തത് കൊണ്ടാണ് ട്വിറ്ററിന് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയതെന്ന് വ്യക്തമല്ല. അതേസമയം, ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സാമൂഹിക മാധ്യമങ്ങളും രാജ്യത്തെ ഐടി ചട്ടങ്ങള്‍ പാലിക്കാന്‍ ബാധ്യസ്ഥമാണെന്നും നോട്ടീസില്‍ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. നിയമത്തിലെ 79-ാം വകുപ്പ് പ്രകാരമുള്ള പരിരക്ഷ നഷ്ടമായാല്‍ 2000-ലെ ഐടി നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ക്ക് ട്വിറ്ററിന് എതിരെ നടപടി സ്വീകരിക്കാന്‍ സര്‍ക്കാറിനാകും.ഐടി ചട്ടങ്ങള്‍ നിലവില്‍ വന്നതിന് പിന്നാലെ നിയമപരിരക്ഷ എടുത്തുകളയുമെന്ന് വ്യക്തമാക്കി കേന്ദ്രം ട്വിറ്ററിന് കത്ത് നല്‍കിയിരുന്നു. ഐ.ടി. ചട്ടത്തിന്റെ അടിസ്ഥാനത്തില്‍ സ്റ്റാറ്റിയൂട്ടറി ഓഫീസര്‍മാരെ നിയമിക്കാത്തതിനായിരുന്നു അന്നത്തെ മുന്നറിയിപ്പ്. എന്നാല്‍ പിന്നീട് ട്വിറ്റര്‍ ഉദ്യോഗസ്ഥരെ നിയമിച്ച് നടപടിയില്‍ നിന്ന് ഒഴിവായി.

Related posts

‘കേരള സവാരി’ ; സർക്കാരിന്റെ ഓൺലൈൻ ടാക്‌സി സർവീസ്‌ തലസ്ഥാനത്ത്‌ ഇന്നുമുതൽ

Aswathi Kottiyoor

ഓപ്പറേഷൻ മത്സ്യ: 253 കിലോ മത്സ്യം നശിപ്പിച്ചു

Aswathi Kottiyoor

കേരളത്തിൽ നായകളുടെ എണ്ണം കൂടി ; സിരിജഗൻ സമിതി റിപ്പോർട്ട്‌ സമർപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox