25.9 C
Iritty, IN
June 26, 2024
  • Home
  • Kerala
  • സ്വർണം കൊണ്ടുപോകാൻ ഇ വേ ബിൽ ; ജിഎസ്‌ടി കൗൺസിലിൽ ശുപാർശ വച്ചത്‌ കെ എൻ ബാലഗോപാൽ അധ്യക്ഷനായ ഉപസമിതി
Kerala

സ്വർണം കൊണ്ടുപോകാൻ ഇ വേ ബിൽ ; ജിഎസ്‌ടി കൗൺസിലിൽ ശുപാർശ വച്ചത്‌ കെ എൻ ബാലഗോപാൽ അധ്യക്ഷനായ ഉപസമിതി

സ്വർണവും രത്‌നവും സംസ്ഥാനങ്ങൾക്കുള്ളിൽ കൊണ്ടുപോകുന്നതിന്‌ ഇ–- വേ ബിൽ സംവിധാനം ഏർപ്പെടുത്താനുള്ള ശുപാർശ ചണ്ഡീഗഢിൽ ചേരുന്ന ജിഎസ്‌ടി കൗൺസിൽ യോഗം അംഗീകരിച്ചു. രണ്ടു ലക്ഷം രൂപയിൽ കൂടുതൽ വിലയുള്ള സ്വർണ ഉരുപ്പടികൾ കൊണ്ടുപോകാൻ ഇ–- വേ ബിൽ നിർബന്ധമാക്കും. ഇതിന്റെ പരിധി ഉയർത്തുന്നത്‌ സംസ്ഥാനങ്ങൾക്ക്‌ തീരുമാനിക്കാം.

ധനമന്ത്രി കെ എൻ ബാലഗോപാൽ അധ്യക്ഷനായ ഉപസമിതിയാണ്‌ നികുതിവെട്ടിപ്പ്‌ തടയാന്‍ ഈ സംവിധാനം ശുപാർശ ചെയ്‌തത്‌. നിലവിൽ 50 കോടി രൂപയിൽ കൂടുതൽ വിലവരുന്ന ഇടപാടുകൾക്കാണ് ഇത്‌ ബാധകം. സ്വർണ നികുതിവെട്ടിപ്പ്‌ വ്യാപകമാണെന്ന പരാതികളിലാണ്‌ റിപ്പോർട്ട്‌ സമർപ്പിക്കാൻ ഉപസമിതിയെ നിയോഗിച്ചത്‌.

സംസ്ഥാനങ്ങൾക്ക്‌ ജിഎസ്‌ടി നഷ്ടപരിഹാരം തുടർന്നും നൽകണമെന്ന്‌ യോഗത്തിൽ ശക്തമായ ആവശ്യമുയർന്നു. ജിഎസ്‌ടി നടപ്പാക്കിയതിനെത്തുടർന്ന്‌ സംസ്ഥാനങ്ങൾക്ക്‌ വരുമാനനഷ്ടം ഉണ്ടായത്‌ പരിഹരിക്കാനുള്ള സംവിധാനം ജൂൺ 30ന്‌ അവസാനിക്കും. എന്നാൽ, നഷ്ടപരിഹാരത്തീരുവ പിരിവ്‌ 2026 മാർച്ചുവരെ തുടരാൻ കേന്ദ്രം വിജ്ഞാപനം ഇറക്കി. കൗൺസിൽ യോഗം ബുധനാഴ്‌ചയും തുടരും.

Related posts

കാ​ട്ടു​പ​ന്നി​യെ ക്ഷു​ദ്ര​ജീ​വി​യാ​യി പ്ര​ഖ്യാ​പി​ക്ക​ൽ: അ​ധി​കാ​രം ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ളം

പാ​​ത​​യോ​​ര​​ങ്ങ​​ളി​​ലെ അ​​ന​​ധി​​കൃ​​ത ബോ​​ര്‍​ഡു​​ക​​ള്‍: സ​​മി​​തി​​ക​​ളെ നി​​യോ​​ഗി​​ച്ച് ഉ​​ത്ത​​ര​​വിറ​​ക്കി​​യെ​​ന്ന് സ​​ര്‍​ക്കാ​​ര്‍

Aswathi Kottiyoor

ഞരമ്പു മുറിച്ചെന്നു കാണിക്കാൻ ടൊമാറ്റോ സോസ്; പങ്കാളിയെ പേടിപ്പിക്കാൻ യുവതിയുടെ ‘കടുംകൈ

Aswathi Kottiyoor
WordPress Image Lightbox