20.8 C
Iritty, IN
November 23, 2024
  • Home
  • Kerala
  • ട്രെ​യി​നി​ലെ അ​തി​ക്ര​മം: മൂ​ന്ന് പേ​രെ തി​രി​ച്ച​റി​ഞ്ഞു; പ്ര​തി​ക​ൾ ഒ​ളി​വി​ൽ
Kerala

ട്രെ​യി​നി​ലെ അ​തി​ക്ര​മം: മൂ​ന്ന് പേ​രെ തി​രി​ച്ച​റി​ഞ്ഞു; പ്ര​തി​ക​ൾ ഒ​ളി​വി​ൽ

ട്രെ​യി​നി​ല്‍ പി​താ​വി​നൊ​പ്പം യാ​ത്ര ചെ​യ്ത കൗ​മാ​ര​ക്കാ​രി​ക്ക് നേ​രെ അ​തി​ക്ര​മ​മു​ണ്ടാ​യ സം​ഭ​വ​ത്തി​ല്‍ മൂ​ന്ന് പേ​രെ തി​രി​ച്ച​റി​ഞ്ഞു. എ​റ​ണാ​കു​ള​ത്ത് ജോ​ലി ചെ​യ്യു​ന്ന, 50 വ​യ​സ് ക​ഴി​ഞ്ഞ സീ​സ​ണ്‍ ടി​ക്ക​റ്റു​കാ​രാ​യ തൃ​ശൂ​ര്‍ സ്വ​ദേ​ശി​ക​ളാ​ണി​വ​രെ​ന്ന് എ​റ​ണാ​കു​ളം റെ​യി​ല്‍​വേ പോ​ലീ​സ് ക​ണ്ടെ​ത്തി.

നി​ല​വി​ല്‍ ഇ​വ​ര്‍ ഒ​ളി​വി​ലാ​ണ്. മൊ​ത്തം അ​ഞ്ച് പേ​രാ​ണ് 16കാ​രി​ക്ക് നേ​രെ ലൈം​ഗീ​ക അ​തി​ക്ര​മ​വും അ​ശ്ലീ​ല ആം​ഗ്യ​വി​ക്ഷേ​പ​വും ന​ട​ത്തി​യ​ത്.

പ്ര​തി​ക​ളി​ലൊ​രാ​ളു​ടെ സീ​സ​ണ്‍ ടി​ക്ക​റ്റി​ന്‍റെ ചി​ത്രം പോ​ലീ​സി​ന് ല​ഭി​ച്ചി​രു​ന്നു. കൂ​ടാ​തെ പ്ര​തി​ക​ളു​ടേ​തെ​ന്നു സം​ശ​യി​ക്കു​ന്ന ഗാ​ര്‍​ഡ് എ​ടു​ത്ത ചി​ത്ര​വും പ്ര​തി​ക​ളു​ടെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും അ​ക്ര​മി​ക​ളി​ലൊ​രാ​ളു​ടെ ദൃ​ശ്യം പെ​ണ്‍​കു​ട്ടി മൊ​ബൈ​ലി​ല്‍ പ​ക​ര്‍​ത്തി​യ​തും പോ​ലീ​സി​ന് കൈ​മാ​റി​യി​ട്ടു​ണ്ട്.

ശ​നി​യാ​ഴ്ച വൈ​കി​ട്ട് ഗു​രു​വാ​യൂ​ര്‍ എ​ക്‌​സ്പ്ര​സി​ല്‍ എ​റ​ണാ​കു​ള​ത്ത് നി​ന്നും തൃ​ശൂ​രി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന 16കാ​രി​ക്കും പി​താ​വി​നു​മാ​ണ് ദു​ര​നു​ഭ​വ​മു​ണ്ടാ​യ​ത്. ട്രെ​യി​ന്‍ എ​റ​ണാ​കു​ള​ത്ത് നി​ന്നും പു​റ​പ്പെ​ട്ട​യു​ട​ന്‍ എ​തി​ര്‍​വ​ശ​ത്തെ സീ​റ്റി​ലെ​ത്തി​യ സം​ഘം പെ​ണ്‍​കു​ട്ടി​യെ ശ​ല്യ​പ്പെ​ടു​ത്താ​ന്‍ തു​ട​ങ്ങി.

കു​ട്ടി​യെ സ്പ​ർ​ശി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും അ​ശ്ലീ​ല​വാ​ക്കു​ക​ൾ പ​റ​യു​ക​യും ചെ​യ്ത​തോ​ടെ പി​താ​വ് ത​ട​യാ​ൻ ശ്ര​മി​ച്ചു. പി​താ​വി​നെ ക​യ്യേ​റ്റം ചെ​യ്ത സം​ഘം ട്രെ​യി​നി​ൽ ബ​ഹ​ള​മു​ണ്ടാ​ക്കു​ക​യും ചെ​യ്തു. പെ​ൺ​കു​ട്ടി​യു​ടെ പി​താ​വി​നെ ഉ​പ​ദ്ര​വി​ക്കു​ന്ന​ത് ചോ​ദ്യം ചെ​യ്യാ​നെ​ത്തി​യ യു​വാ​വി​നെ​യും അ​ക്ര​മി​സം​ഘം മ​ർ​ദ്ദി​ക്കാ​ൻ ശ്ര​മി​ച്ചു.

തൃ​ശൂ​ർ സ്റ്റേ​ഷ​നി​ൽ ട്രെ​യി​ന്‍ എ​ത്തി​യ​പ്പോ​ഴാ​ണ് പി​താ​വും മ​ക​ളും റെ​യി​ൽ​വേ പൊ​ലീ​സി​നു പ​രാ​തി ന​ൽ​കി‌​ത്. തൃ​ശൂ​ർ എ​ത്തു​ന്ന​തി​നു മു​ൻ​പ് വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലാ​യി ഇ​വ​ർ ഇ​റ​ങ്ങി​പ്പോ​യി​രു​ന്നു.

Related posts

കുരങ്ങ് പനി; പ്രതിരോധിക്കാൻ സത്വര നടപടി വേണമെന്ന് ലോകാരോഗ്യ സംഘടന

Aswathi Kottiyoor

പൊന്നോണപ്പൂവിളിയിൽ നാടും നഗരവും

Aswathi Kottiyoor

വിദ്യാകിരണം പദ്ധതി: 127 സ്‌കൂൾ കെട്ടിടം ഉടൻ പൂർത്തിയാകും

Aswathi Kottiyoor
WordPress Image Lightbox