കേരളത്തിൽ പാസഞ്ചർ ട്രെയിനുകൾ വീണ്ടും ഓടി തുടങ്ങാൻ ഒരുങ്ങുന്നു. കോവിഡിന് മുൻപ് സാധാരണക്കാർ ഏറ്റവുമധികം ആശ്രയിച്ചിരുന്ന പാസഞ്ചർ ട്രെയിനുകൾ ഇപ്പോൾ വീണ്ടും സജീവമാകാൻ തയാറെടുക്കുകയാണ്. കോവിഡിനു മുൻപുണ്ടായിരുന്ന പാസഞ്ചർ ട്രെയിനുകൾ അൺറിസർവ്ഡ് എക്സ്പ്രസുകളായി പുനഃസ്ഥാപിക്കുന്നതിനാണ് കേന്ദ്രം ഉത്തരവിട്ടിരിക്കുന്നത്.
പാസഞ്ചർ ട്രെയിനുകൾ അൺറിസർവ്ഡ് എക്സ്പ്രസ് ട്രെയിനുകളായി പുനഃസ്ഥാപിക്കുമ്പോൾ മിനിമം നിരക്ക് 30 രൂപയാകും. അതേസമയം, സീസൺ ടിക്കറ്റ് നിരക്കുകളിൽ മാറ്റമില്ലാത്തതിനാൽ സ്ഥിരം യാത്രക്കാരെ വർധന ബാധിക്കില്ല.
ട്രെയിൻ പുറപ്പെടുന്ന സമയം, തീയതി, സർവീസ് ഇല്ലാത്ത ദിവസം എന്നീ ക്രമത്തിൽ.
“ജൂലൈ 3
06461 ഷൊർണൂർ–തൃശൂർ– രാത്രി 10.10
06613 ഷൊർണൂർ–നിലമ്പൂർ– രാവിലെ 9.00
∙ ജൂലൈ 4
16609 തൃശൂർ–കണ്ണൂർ– രാവിലെ 6.35
06456 കണ്ണൂർ–ഷൊർണൂർ– ഉച്ചയ്ക്ക് 3.10
∙ ജൂലൈ 11
06441 എറണാകുളം–കൊല്ലം മെമു (ആലപ്പുഴ വഴി)– രാത്രി 8.10 (ബുധൻ ഇല്ല)
06770 കൊല്ലം–ആലപ്പുഴ– രാവിലെ 9.05 (ഞായർ ഇല്ല)
06771 ആലപ്പുഴ–കൊല്ലം – ഉച്ചയ്ക്ക് 1.50 (ഞായർ ഇല്ല)
06430 നാഗർകോവിൽ–കൊച്ചുവേളി– രാവിലെ 7.55
06429 കൊച്ചുവേളി–നാഗർകോവിൽ – ഉച്ചയ്ക്ക് 1.40
∙ ജൂലൈ 12
06768 കൊല്ലം–എറണാകുളം മെമു (കോട്ടയം വഴി)–8.20 (തിങ്കൾ ഇല്ല)
∙ജൂലൈ 25
06497 ഷൊർണൂർ–തൃശൂർ–12.00
06495 തൃശൂർ–കോഴിക്കോട്–വൈകിട്ട് 5.35
∙ജൂലൈ 26
06769 എറണാകുളം–കൊല്ലം മെമു (കോട്ടയം വഴി)–12.45 (തിങ്കൾ ഇല്ല)
06496 കോഴിക്കോട്–ഷൊർണൂർ–രാവിലെ 7.30
06455 ഷൊർണൂർ–കോഴിക്കോട്–വൈകിട്ട് 5.45
∙ജൂലൈ 27
06642 കൊല്ലം–എറണാകുളം മെമു (ആലപ്പുഴ വഴി)– രാത്രി 9.15 (ചൊവ്വ ഇല്ല)
06454 കോഴിക്കോട്– ഷൊർണൂർ– രാവിലെ 5.20
∙ ജൂലൈ 28
06777 എറണാകുളം–കൊല്ലം മെമു (കോട്ടയം വഴി)– രാവിലെ 6.00 (ബുധൻ ഇല്ല)
06778 കൊല്ലം–എറണാകുളം മെമു (കോട്ടയം വഴി)– ഉച്ചയ്ക്കു 11.00 (ബുധൻ ഇല്ല)
∙ ജൂലൈ 31
06772 കൊല്ലം–കന്യാകുമാരി മെമു–ഉച്ചയ്ക്ക് 11.35 (വെള്ളി ഇല്ല)
06773 കന്യാകുമാരി–കൊല്ലം മെമു– വൈകിട്ട് 4.05 (വെള്ളി ഇല്ല)”