24.9 C
Iritty, IN
October 5, 2024
  • Home
  • Iritty
  • ലോക ലഹരി വിരുദ്ധ ദിനാചരണം
Iritty

ലോക ലഹരി വിരുദ്ധ ദിനാചരണം

ഇരിട്ടി: ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി നാടെങ്ങും ലഹരിക്കെതിരെ റാലിയും ബോധവത്ക്കരണ പരിപാടിയും നടത്തി. വിദ്യാർത്ഥികൾ, മദ്യനിരോധന പ്രവർത്തകർ, സന്നദ്ധസംഘടനകൽ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ റാലികളിലും ബോധവത്ക്കരണ ക്ലാസുകളിലും നിരവധിപേർ പങ്കെടുത്തു.
കുന്നോത്ത് സെൻറ് ജോസഫ് യു പി സ്‌കൂളിൽ എ ഡിഎസ് യു ലഹരി വിരുദ്ധ ദിനം സംഘടിപ്പിച്ചു. സ്‌കൂൾ പ്രധാനധ്യാപകൻ മാത്യു ജോസഫ് ലഹരി വിരുദ്ധദിന സന്ദേശം നൽകി. എ ഡി എസ് യു പ്രസിഡന്റ് ഡിയോൺ ഡെന്നീസ് വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ലഹരിക്കെതിരെ വിദ്യാർത്ഥികളുടെ പ്രതിഷേധം അറിയിച്ചുകൊണ്ടുള്ള ലഹരി വിരുദ്ധ ഒപ്പുമരം പ്രധാന അധ്യാപകൻ മാത്യു ജോസഫ് ഉദ്ഘാടനം ചെയ്തു. തുടർന്ന് വിദ്യാർത്ഥികളും അധ്യാപകരും അണിനിരന്നു കൊണ്ടുള്ള പ്രതിഷേധ റാലി നടന്നു . എ ഡി എസ് യു ആനിമേറ്റർ സിസ്റ്റർ നാൻസി , ആനിമേറ്റർ സിസ്റ്റർ ഷിജി തോമസ്, ഷഹീർ , ലിസി എന്നിവർ ലഹരിയുടെ ദൂഷ്യ വശങ്ങളെക്കുറച്ച് സംസാരിച്ചു.
കേരള മദ്യനിരോധന സമിതി ഇരിട്ടി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിട്ടി ടൗണിൽ ലഹരി വിരുദ്ധ ദിനാചരണം നടത്തി രാജ്യാന്തര ലഹരി വിരുദ്ധ ദിനം ആചരിക്കുന്നതന്റെ ഉ ലക്ഷ്യങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിന്റെ ഭാഗമായി നടത്തിയ് യോഗത്തിൽ ഇരിട്ടി താലൂക്ക് കമ്മിറ്റി പ്രസിഡൻറ്റ് ജോസഫ് നിരപ്പേൽ അധ്യക്ഷത വഹിച്ചു ആൻറണി മേൽവട്ടം മുഖ്യപ്രഭാഷണം നടത്തി.
ഉളിക്കൽ മണിക്കടവ് സെന്റ് തോമസ് യു പി സ്‌കൂളിൽ ലഹരി വിമുക്ത ക്ലബിന്റെ നേതൃത്വത്തിൽ ലോകലഹരി വിരുദ്ധ ദിനം ആചരിച്ചു. സ്‌കൂൾ അസിസ്റ്റന്റ് മാനേജർ റവ ഫാ. ക്രിസ് കടക്കുഴ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്‌കൂൾ പ്രധാനധ്യാപകൻ ടി. സണ്ണി ജോൺ, ഉളിക്കൽ ജനമൈത്രി സ്റ്റേഷൻ സിവിൽ പോലീസ് ഓഫീസർ സി. പ്രിയേഷ്, സീനിയർ പോലീസ് ഓഫീസർ ആന്റോ എന്നിവർ സംസാരിച്ചു. പോസ്റ്റർ രചന, ക്വിസ്, കവിത തുടങ്ങി നിരവധി മത്സരങ്ങൾ നടത്തി.
നടുവനാട് സമദർശിനി ഗ്രന്ഥാലയം വിമുക്തി ക്ലബിന്റെയും,ഇരിട്ടി എക്‌സൈസ് സർക്കിൾ ഓഫീസിന്റെയും നേതൃത്വത്തിൽ ലഹരിക്കെതിരെ ബോധവൽക്കരണ സന്ദേശവുമായി ചിത്രമതിൽ സംഘടിപ്പിച്ചു. ഇരിട്ടി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പി.കെ.സതീഷ് കുമാർ ഉദ്ഘാടനം ചെയ്തു. പി.വിമൽരാജ് അധ്യക്ഷത വഹിച്ചു. എ.കെ. രവീന്ദ്രൻ, കെ. ശ്രീനിവാസൻ മാസ്റ്റർ എന്നിവർസംസാരിച്ചു. ശ്രീലിമ മുരളീധരൻ, റിയ രാജീവ്, ഹൻസ സൈനബ്, കെ. ശ്രീനിവാസൻ മാസ്റ്റർ, ബെൻഹർ കോട്ടത്തുവളപ്പിൽ, എ.രഞ്ചിത്ത്, എം.പി. ആദർശ്, കെ.വി. ദേവാംഗ് എന്നിവർ ചിത്രരചനയിൽ പങ്കെടുത്തു.
ഇരിട്ടി എം ജി കോളേജ് 31 കേരള ബറ്റാലിയന്റെയും എൻ സി സിയുടേയും ആഭിമുഖ്യത്തിൽ മദ്യം, മയക്കുമരുന്ന് ലഹരിക്കെതിരായ ബോധവൽക്കരണം സംഘടിപ്പിച്ചു. കേഡറ്റുകൾ ഓരോ ക്ലാസ്സിലും കയറി വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എല്ലാ വിദ്യാർത്ഥികളുടെയും അധ്യാപക അനധ്യാപകരുടേയും കൈയ്യൊപ്പുകൾ ശേഖരിച്ചു. ട്രോൾ ഇമേജ് ക്രിയേഷൻ, ചെനൽറ്റി കിക്ക് , പോസ്റ്റർ, കവിതാ രചന എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു. വിജയികൾക്ക് സമ്മാനം നൽകി. പരിപാടിയുടെ ഉൽഘാടനം പ്രിൻസിപ്പൽ ഇൻ ചാർജ്ജ് ഡോ. ഷിജോഎം ജോസഫ് നിർവ്വഹിച്ചു. ക്യാപ്റ്റൻ ജിതേഷ് കൊതേരി, ഡോ. നിസ, അണ്ടർ ഓഫീസർ പി.കെ. ശ്രേയ, ടി.പി . അഭിനന്ദ് , ആർ. ആര്യ, സി. അക്ഷയ്, കെ. അഭിഷേക് എന്നിവർ നേതൃത്വം നൽകി.
പടിയൂർ ഗവ. ഹയർസെക്കൻഡറി സ്‌ക്കൂളിൽ നടന്ന ചടങ്ങിൽ ജീവിതത്തിൽ ഒരിക്കലും ലഹരി ഉപയോഗിക്കില്ലെന്ന് വിദ്യാർത്ഥികൾ പ്രതിജ്ഞയെടുത്തു. സ്‌കൂളിൽ വരച്ചുണ്ടാക്കിയ ഒപ്പു മരത്തിൽ പ്രധാനധ്യാപിക എ.കെ. നിർമല ആദ്യ ഒപ്പ് വരച്ച് ഉദ്ഘാടനം ചെയ്തു. തുടർന്ന് മുഴുവൻ കുട്ടികളും ഒപ്പുവെച്ചു. ചടങ്ങിൽ ഇ. ശ്രീജിത, പി.വിനോദ്കുമാർ, പി.വി. ശ്രീനിവാസൻ, ടി.വി. ഉജേഷ്, പി.കെ. സ്മിത എന്നിവർ സംസാരിച്ചു.

Related posts

8 പദ്ധതികൾക്ക് 3.05 കോടി രൂപ അനുവദിച്ചു

Aswathi Kottiyoor

ആറളം ഫാം പുനരധിവാസ മേഖലയിൽ ഇനിയൊരു കുടുംബവും അനാഥമാവാതിരിക്കാൻ ശ്രമം നടത്തും – സ്പീക്കർ

Aswathi Kottiyoor

കൂട്ടുപുഴ പഴയ പാലം അടച്ചു – മയക്കുമരുന്നും മദ്യക്കടത്തും തടയാൻ മാക്കൂട്ടം അതിർത്തിയിൽ കർശന പരിശോധന

Aswathi Kottiyoor
WordPress Image Lightbox